x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിബദ്ധതയും വിശ്വാസ‍്യതയും ദീപികയുടെ പൈതൃകം: ഉ​പ​രാ​ഷ്‌ട്ര​പ​തി

റെ​​​​​​​​​​ജി ജോ​​​​​​​​​​സ​​​​​​​​​​ഫ്
Published: June 1, 2026 02:14 AM IST | Updated: June 1, 2026 02:14 AM IST

കോ​​​​​​​​​​ട്ട​​​​​​​​​​യം: ദീ​​​​പി​​​​ക​​​​യു​​​​ടെ 140 വ​​​​ർ​​​​ഷ​​​​ത്തെ യാ​​​​ത്ര പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത, ധൈ​​​​ര്യം, വി​​​​ശ്വാ​​​​സ്യ​​​​ത, പൊ​​​​തു​​​​സേ​​​​വ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ പൈ​​​​തൃ​​​​ക​​​​മാ​​​​ണെ​​​​ന്ന് ഉ​​​​​​​​​​പ​​​​​​​​​​രാ​​​​​​​​​​ഷ്‌ട്ര​​​​​​​​​​പ​​​​​​​​​​തി സി.​​​​​​​​​​പി. രാ​​​​​​​​​​ധാ​​​​​​​​​​കൃ​​​​​​​​​​ഷ്ണ​​​​​​​​​​ന്‍. പ​​​​ത്തൊ​​​​ന്പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ത്തി​​​​ൽ, വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​നു​​​​മു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം പ​​​​രി​​​​മി​​​​ത​​​​മാ​​​​യി​​​​രു​​​​ന്ന ഒ​​​​രു സ​​​​മ​​​​യ​​​​ത്ത് ഒ​​​​രു പ​​​​ത്രം സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യ​​​​വും കാ​​​​ഴ്ച​​​​പ്പാ​​​​ടും ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ദീ​​​​​​​​​​പി​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ടെ ഒ​​​​​​​​​​രു വ​​​​​​​​​​ര്‍ഷം നീ​​​​​​​​​​ണ്ടു​​​​​​​​​​നി​​​​​​​​​​ല്‍ക്കു​​​​​​​​​​ന്ന ശ​​​​​​​​​​തോ​​​​​​​​​​ത്ത​​​​​​​​​​ര റൂ​​​​​​​​​​ബി ജൂ​​​​​​​​​​ബി​​​​​​​​​​ലി ആ​​​​​​​​​​ഘോ​​​​​​​​​​ഷങ്ങളുടെ ഉദ്ഘാടനം കോ​​​​​​​​​​ട്ട​​​​​​​​​​യം മാ​​​​​​​​​​മ്മ​​​​​​​​​​ന്‍ മാ​​​​​​​​​​പ്പി​​​​​​​​​​ള ഹാ​​​​​​​​​​ളി​​​​​​​​​​ല്‍ നിർവ ഹിച്ചു പ്ര​​​​​​​​​​സം​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു സി.​​​​​​​​​​പി. രാ​​​​​​​​​​ധാ​​​​​​​​​​കൃ​​​​​​​​​​ഷ്ണ​​​​​​​​​​ന്‍.

ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി സാ​​​​മൂ​​​​ഹി​​​​ക ഐ​​​​ക്യം, വി​​​​ദ്യാ​​​​ഭ്യാ​​​​സം, സം​​​​സ്കാ​​​​രം, ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ പൊ​​​​തു​​​​സം​​​​വാ​​​​ദം എ​​​​ന്നി​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​ഹി​​​​ത്യ-​​​​സാം​​​​സ്കാ​​​​രി​​​​ക മേ​​​​ഖ​​​​ല​​​​യെ സ​​​​മ്പ​​​​ന്ന​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും ദീ​​​​പി​​​​ക ന​​​​ൽ​​​​കു​​​​ന്ന സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യു​​​​ടെ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലി​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ട് ദീ​​​​പി​​​​ക യു​​​​വ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് തു​​​​ട​​​​രു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​ത്യാ​​​​ശ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

ജാ​​​​​​​​​​തി​​​​​​-​​​​മ​​​​​​​​​​ത-​​​​വ​​​​​​​​​​ര്‍ഗ​​​​​​ ഭേ​​​​​​​​​​ദ​​​​​​​​​​മെ​​​​​​​​​​ന്യേ സ​​​​​​​​​​മൂ​​​​​​​​​​ഹ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ എ​​​​​​​​​​ല്ലാ ത​​​​​​​​​​ല​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും ന​​​​​​​​​​ന്മ​​​​​​​​​​യും വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​വും പു​​​​​​​​​​ല​​​​​​​​​​രാ​​​​​​​​​​ന്‍ ദീ​​​​പി​​​​ക ശ്ര​​​​​​​​​​ദ്ധ​​​​​​​​​​വ​​​​​​​​​​യ്ക്കു​​​​​​​​​​ന്നു​​​​​​. സ​​​​​​​​​​ത്യം പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ക​​​​​​​​​​യും നേ​​​​​​​​​​രി​​​​​​​​​​ന്‍റെ പ​​​​​​​​​​ക്ഷം ചേ​​​​​​​​​​രു​​​​​​​​​​ക​​​​​​​​​​യും ചെ​​​​​​​​​​യ്യു​​​​​​​​​​ന്ന ദീ​​​​​​​​​​പി​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ടെ നി​​​​​​​​​​ല​​​​​​​​​​പാ​​​​​​​​​​ട് ശ്ലാ​​​​​​​​​​ഘ​​​​​​​​​​നീ​​​​​​​​​​യ​​​​​​​​​​മാ​​​​​​​​​​ണ്. വി​​​​​​​​​​ക​​​​​​​​​​സി​​​​​​​​​​ത ഭാ​​​​​​​​​​ര​​​​​​​​​​ത​​​​​​​​​​ത്തെ മു​​​​​​​​​​ന്നി​​​​​​​​​​ല്‍ക്കണ്ട് ജ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​ല്‍ ശു​​​​​​​​​​ഭ​​​​​​​​​​ചി​​​​​​​​​​ന്ത​​​​​​​​​​യും പ്ര​​​​​​​​​​ത്യാ​​​​​​​​​​ശ​​​​​​​​​​യും ജ​​​​​​​​​​നി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ല്‍ ദീ​​​​​​​​​​പി​​​​​​​​​​ക പ്ര​​​​​​​​​​തി​​​​​​​​​​ജ്ഞാ​​​​​​​​​​ബ​​​​​​​​​​ദ്ധ​​​​​​​​​​മാ​​​​​​​​​​ണ്.

പ​​​​​​​​​​ണ്ഡി​​​​​​​​​​ത​​​​​​​​​​നും സാ​​​​​​​​​​മൂ​​​​​​​​​​ഹി​​​​​​​​​​ക പ​​​​​​​​​​രി​​​​​​​​​​ഷ്‌​​​​​​​​​​ക​​​​​​​​​​ര്‍ത്താ​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്ന നി​​​​​​​​​​ധീ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ല്‍ മാ​​​​​​​​​​ണി​​​​​​​​​​ക്ക​​​​​​​​​​ത്ത​​​​​​​​​​നാ​​​​​​​​​​ര്‍ 1887ല്‍ ​​​​​​​​​​ദീ​​​​​​​​​​പി​​​​​​​​​​ക സ്ഥാ​​​​​​​​​​പി​​​​​​​​​​ച്ച​​​​​​​​​​ത് കു​​​​​​​​​​ലീ​​​​​​​​​​ന ദ​​​​​​​​​​ര്‍ശ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളെ മു​​​​​​​​​​ന്നി​​​​​​​​​​ല്‍ക്ക​​​​​​​​​​ണ്ടാ​​​​​​​​​​ണ്. സ്വാ​​​​​​​​​​ത​​​​​​​​​​ന്ത്ര്യ​​​​​​​​​​സ​​​​​​​​​​മ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ന് ഉ​​​​​​​​​​ണ​​​​​​​​​​ര്‍വും ആ​​​​​​​​​​വേ​​​​​​​​​​ശ​​​​​​​​​​വും പ​​​​​​​​​​ക​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ല്‍ ദീ​​​​​​​​​​പി​​​​​​​​​​ക ചെ​​​​​​​​​​യ്ത സേ​​​​​​​​​​വ​​​​​​​​​​നം എ​​​​​​​​​​ക്കാ​​​​​​​​​​ല​​​​​​​​​​വും സ്മ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ടും.

കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വി​​​​​​​​​​ദ്യാ​​​​​​​​​​ഭ്യാ​​​​​​​​​​സ പു​​​​​​​​​​രോ​​​​​​​​​​ഗ​​​​​​​​​​തി​​​​​​​​​​ക്ക് ദീ​​​​​​​​​​പി​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ടെ സം​​​​​​​​​​ഭാ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ക​​​​​​​​​​ള്‍ ചെ​​​​​​​​​​റു​​​​​​​​​​ത​​​​​​​​​​ല്ല. ദേ​​​​​​​​​​ശീ​​​​​​​​​​യ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​നം സാ​​​​​​​​​​ധ്യ​​​​​​​​​​​​മാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ല്‍ മാ​​​​​​​​​​ധ്യ​​​​​​​​​​മ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ പ​​​​​​​​​​ങ്കും ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ളും ഏ​​​​​​​​​​റെ പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ണെ​​​​​​​​​​ന്നും ഉ​​​​​​​​​​പ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​ട്ര​​​​​​​​​​പ​​​​​​​​​​തി പ​​​​​​​​​​റ​​​​​​​​​​ഞ്ഞു.

ദീ​​​​പി​​​​ക​​​​യു​​​​ടെ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, ലേ​​​​ഖ​​​​ക​​​​ർ, പ​​​​ര​​​​സ്യ​​​​ദാ​​​​താ​​​​ക്ക​​​​ൾ, വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​ർ, വാ​​​​യ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ച ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി, സ​​​​മൂ​​​​ഹ​​​​ത്തി​​​​നും രാ​​​​ഷ്‌​​​​ട്ര​​​​ത്തി​​​​നും വേ​​​​ണ്ടി​​​​യു​​​​ള്ള സേ​​​​വ​​​​ന​​​​ത്തി​​​​ൽ ദീ​​പി​​ക​​യ്ക്ക് ഇ​​​​നി​​​​യും നി​​​​ര​​​​വ​​​​ധി വ​​​​ർ​​​​ഷ​​​​ത്തെ വി​​​​ജ​​​​യ​​​​വും പ്ര​​​​സ​​​​ക്തി​​​​യും മി​​​​ക​​​​വും ആ​​​​ശം​​​​സി​​​​ച്ചു.

രാ​​​​​​​​​​ജ്യ​​​​​​​​​​ത്തി​​​​​​​​​​നും ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ള്‍ക്കും 140 വ​​​​​​​​​​ര്‍ഷ​​​​​​​​​​മാ​​​​​​​​​​യി ദീ​​​​​​​​​​പി​​​​​​​​​​ക സ്തു​​​​​​​​​​ത്യ​​​​​​​​​​ര്‍ഹ​​​​​​​​​​മാ​​​​​​​​​​യ സേ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ണ് അ​​​​​​​​​​ര്‍പ്പി​​​​​​​​​​ച്ചുവ​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​തെ​​​​​​​​​​ന്ന് ഗ​​​​​​​​​​വ​​​​​​​​​​ര്‍ണ​​​​​​​​​​ര്‍ രാ​​​​​​​​​​ജേ​​​​​​​​​​ന്ദ്ര വി​​​​​​​​​​ശ്വ​​​​​​​​​​നാ​​​​​​​​​​ഥ് അ​​​​​​​​​​ര്‍ലേ​​​​​​​​​​ക്ക​​​​​​​​​​ര്‍ പ​​​​​​​​​​റ​​​​​​​​​​ഞ്ഞു. ഇ​​​​​​​​​​ക്കാ​​​​​​​​​​ല​​​​​​​​​​മ​​​​​​​​​​ത്രയും ഈ ​​​​​​​​​​പ​​​​​​​​​​ത്ര​​​​​​​​​​ത്തി​​​​​​​​​​ല്‍ സേ​​​​​​​​​​വ​​​​​​​​​​നം അ​​​​​​​​​​നു​​​​​​​​​​ഷ്ഠി​​​​​​​​​​ച്ച മാ​​​​​​​​​​ധ്യ​​​​​​​​​​മപ്ര​​​​​​​​​​വ​​​​​​​​​​ര്‍ത്ത​​​​​​​​​​ക​​​​​​​​​​രു​​​​​​​​​​ടെ ഔ​​​​​​​​​​ന്ന​​​​​​​​​​ത്യ​​​​​​​​​​ത്തെ​​​​​​​​​​യും ക​​​​​​​​​​ഠി​​​​​​​​​​നാ​​​​​​​​​​ധ്വാ​​​​​​​​​​ന​​​​​​​​​​ത്തെ​​​​​​​​​​യും അഭിനന്ദിക്കു​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​യി അ​​​​​​​​​​ദ്ദേ​​​​​​​​​​ഹം കൂ​​​​​​​​​​ട്ടി​​​​​​​​​​ച്ചേ​​​​​​​​​​ര്‍ത്തു.

ന്യൂ​​​​​​​​​​ന​​​​​​​​​​പ​​​​​​​​​​ക്ഷ​​​​​​​​​​ങ്ങ​​​​​​​​​​ള്‍ക്കും ക​​​​​​​​​​ര്‍ഷ​​​​​​​​​​ക​​​​​​​​​​ര്‍ക്കു​​​​​​​​​​മാ​​​​​​​​​​യി അ​​​​​​​​​​തി​​​​​​​​​​മ​​​​​​​​​​നോ​​​​​​​​​​ഹ​​​​​​​​​​ര മു​​​​​​​​​​ഖ​​​​​​​​​​പ്ര​​​​​​​​​​സം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ള്‍ എ​​​​​​​​​​ഴു​​​​​​​​​​തി ശ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​യി നി​​​​​​​​​​ല​​​​​​​​​​പാ​​​​​​​​​​ട് സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന പ​​​​​​​​​​ത്ര​​​​​​​​​​മാ​​​​​​​​​​ണ് ദീ​​​​​​​​​​പി​​​​​​​​​​ക​​​​​​​​​​യെ​​​​​​​​​​ന്ന് മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി വി.​​​​​​​​​​ഡി. സ​​​​​​​​​​തീ​​​​​​​​​​ശ​​​​​​​​​​ന്‍ പ​​റ​​ഞ്ഞു.

ക​​​​​​​​​​ര്‍ഷ​​​​​​​​​​ക​​​​​​​​​​ര്‍ നേ​​​​​​​​​​രി​​​​​​​​​​ടു​​​​​​​​​​ന്ന പ്ര​​​​​​​​​​ശ്ന​​​​​​​​​​ങ്ങ​​​​​​​​​​ള്‍ ഏ​​​​​​​​​​റ്റ​​​​​​​​​​വും ഭം​​​​​​​​​​ഗി​​​​​​​​​​യാ​​​​​​​​​​യി ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ മു​​​​​​​​​​ന്നി​​​​​​​​​​ലെ​​​​​​​​​​ത്തി​​​​​​​​​​ക്കു​​​​​​​​​​ന്ന പ​​​​​​​​​​ത്ര​​​​​​​​​​മാ​​​​​​​​​​ണ് ദീ​​​​​​​​​​പി​​​​​​​​​​ക​​​​​​. ദീ​​​​പി​​​​ക ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന ക​​​​​​​​​​ര്‍ഷ​​​​​​​​​​ക​​​​​​​​​​രു​​​​​​​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും പ്ര​​​​​​​​​​യാ​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ളും പ​​​​​​​​​​രി​​​​​​​​​​ഹ​​​​​​​​​​രി​​​​​​​​​​ക്കാ​​​​​​​​​​ന്‍ സ​​​​​​​​​​ര്‍ക്കാ​​​​​​​​​​ര്‍ മു​​​​​​​​​​ന്‍കൈ​​​​​​​​​​യെ​​​​​​​​​​ടു​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്നും മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി പ​​​​​​​​​​റ​​​​​​​​​​ഞ്ഞു.

ഉ​​​​​​​​​​പ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​ട്ര​​​​​​​​​​പ​​​​​​​​​​തി സി.​​​​​​​​​​പി. രാ​​​​​​​​​​ധാ​​​​​​​​​​കൃ​​​​​​​​​​ഷ്ണ​​​​​​​​​​ന് ദീ​​​​​​​​​​പി​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ടെ ഉ​​​​​​​​​​പ​​​​​​​​​​ഹാ​​​​​​​​​​രം കോ​​​​​​​​​​ട്ട​​​​​​​​​​യം ആ​​​​​​​​​​ര്‍ച്ച്ബി​​​​​​​​​​ഷ​​​​​​​​​​പ് മാ​​​​​​​​​​ര്‍ മാ​​​​​​​​​​ത്യു മൂ​​​​​​​​​​ല​​​​​​​​​​ക്കാ​​​​​​​​​​ട്ട് സ​​​​​​​​​​മ്മാ​​​​​​​​​​നി​​​​​​​​​​ച്ചു. രാ​​​​​​​​​​ഷ്‌​​​​ട്ര​​​​​​​​​​ദീ​​​​​​​​​​പി​​​​​​​​​​ക ലി​​​​​​​​​​മി​​​​​​​​​​റ്റ​​​​​​​​​​ഡ് ചെ​​​​​​​​​​യ​​​​​​​​​​ര്‍മാ​​​​​​​​​​ന്‍ ഡോ. ​​​​​​ ​​​​ഫ്രാ​​​​​​​​​​ന്‍സി​​​​​​​​​​സ് ക്ലീ​​​​​​​​​​റ്റ​​​​​​​​​​സ് സ്വാ​​​​ഗ​​​​തം പ​​​​റ​​​​ഞ്ഞു. മാ​​​​​​​​​​നേ​​​​​​​​​​ജിം​​​​​​​​​​ഗ് ഡ​​​​​​​​​​യ​​​​​​​​​​റ​​​​​​​​​​ക്ട​​​​​​​​​​ര്‍ ഫാ. ​​​​​​​​​​മൈ​​​​​​​​​​ക്കി​​​​​​​​​​ള്‍ വെ​​​​​​​​​​ട്ടി​​​​​​​​​​ക്കാ​​​​​​​​​​ട്ടും ചീ​​​​​​​​​​ഫ് എ​​​​​​​​​​ഡി​​​​​​​​​​റ്റ​​​​​​​​​​ര്‍ ഫാ. ​​​​ഡോ. ജോ​​​​​​​​​​ര്‍ജ് കു​​​​​​​​​​ടി​​​​​​​​​​ലി​​​​​​​​​​ലും ചേ​​​​​​​​​​ര്‍ന്ന് ഉ​​​​​​​​​​പ​​​​​​​​​​രാ​​​​​​​​​​ഷ്‌ട്ര​​​​​​​​​​പ​​​​​​​​​​തി​​​​​​​​​​യെ പൊ​​​​​​​​​​ന്നാ​​​​​​​​​​ട അ​​​​​​​​​​ണി​​​​​​​​​​യി​​​​​​​​​​ച്ചു.

നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​ഭാ സ്പീ​​​​​​​​​​ക്ക​​​​​​​​​​ര്‍ തി​​​​​​​​​​രു​​​​​​​​​​വ​​​​​​​​​​ഞ്ചൂ​​​​​​​​​​ര്‍ രാ​​​​​​​​​​ധാ​​​​​​​​​​കൃ​​​​​​​​​​ഷ്ണ​​​​​​​​​​ന്‍, മ​​​​​​​​​​ന്ത്രി മോ​​​​​​​​​​ന്‍സ് ജോ​​​​​​​​​​സ​​​​​​​​​​ഫ്, കെ. ​​​​​​​​​​ഫ്രാ​​​​​​​​​​ന്‍സി​​​​​​​​​​സ് ജോ​​​​​​​​​​ര്‍ജ് എം​​​​​​​​​​പി, പ​​​​​​​​​​ശ്ചി​​​​​​​​​​മ ബം​​​​​​​​​​ഗാ​​​​​​​​​​ള്‍ മു​​​​​​​​​​ന്‍ ഗ​​​​​​​​​​വ​​​​​​​​​​ര്‍ണ​​​​​​​​​​ര്‍ ഡോ. ​​​​​​​​​​സി.​​​​​​​​​​വി. ആ​​​​​​​​​​ന​​​​​​​​​​ന്ദ​​​​​​​​​​ബോ​​​​​​​​​​സ് എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​രും പ​​​​​​​​​​ങ്കെ​​​​​​​​​​ടു​​​​​​​​​​ത്തു. ദീ​​​​​​​​​പി​​​​​​​​​ക എ​​​​​​​​​ക്സ​​​​​​​​​ല​​​​​​​​​ന്‍സ് അ​​​​​​​​​വാ​​​​​​​​​ര്‍ഡു​​​​​​​​​ക​​​​​​​​​ളും ഉ​​​​​​​​​പ​​​​​​​​​രാ​​​​​​​​​ഷ്‌​​ട്ര​​​​​​​​​പ​​​​​​​​​തി സ​​​​​​​​​മ്മാ​​​​​​​​​നി​​​​​​​​​ച്ചു.

Tags : Commitment Trustworthiness Deepika Legacy Vice President deepika@140

Recent News

Corehub Up