പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ്സി/എസ്ടി പ്രത്യേക കോടതിയാണ് ഹർജി തള്ളിയത്.
പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി നടപടി. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മാർച്ച് 27-നാണ് കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ബലാത്സംഗം, എസ്സി-എസ്ടി പീഡന നിരോധന നിയമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രശോഭിനെതിരെ ചുമത്തിയിരിക്കുന്നത്.
Tags : congress councillor sexual assault case