x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്നു; പി​എം ശ്രീ ​പ​ദ്ധ​തി കേ​ര​ളം ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി


Published: June 8, 2026 12:29 PM IST | Updated: June 8, 2026 12:29 PM IST

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്നെ​ന്ന് മു​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കേ​ര​ളം ഇ​തു​വ​രെ പി​എം ശ്രീ ​പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും, ഇ​തി​നാ​യി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഒ​രു ന​യാ​പൈ​സ പോ​ലും വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഈ ​പ​ദ്ധ​തി വ​ഴി ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ നി​ന്നാ​ണ് നി​ല​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ന​ൽ​കു​ന്ന​ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം സം​സ്ഥാ​ന​ത്ത് അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​പ്പോ​ഴാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം മ​ര​വി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ ഒ​രു നി​ല​പാ​ടും ഭ​ര​ണ​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ മ​റ്റൊ​രു നി​ല​പാ​ടു​മാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ൽ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും, അ​ത് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : v sivankutty pm shri

Recent News

Corehub Up