x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ക്കു​ന്ന​തി​നി​ടെ 14 വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: June 8, 2026 01:07 PM IST | Updated: June 8, 2026 01:07 PM IST

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ, 14 വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ജാം​ന​ഗ​ർ സ്വ​ദേ​ശി​നി​യാ​യ ആ​ന​ന്ദി മോ​ദി​യാ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞു​വീ​ണ​യു​ട​ൻ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.

രാ​ജ്കോ​ട്ടി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ആ​ന​ന്ദി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ച് ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം കു​ട്ടി ക​ളി​ക്കാ​ൻ പോ​യി. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഓ​ടി​ക​ളി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ആ​ന​ന്ദി കു​ഴ​ഞ്ഞു​വി​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Tags : girl collapse die

Recent News

Corehub Up