തിരുവനന്തപുരം: അനുമതിയില്ലാതെ ആളുകളുടെ സ്വകാര്യതയിലേക്ക് മൊബൈൽ കാമറകൾ കൊണ്ടുചെല്ലുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. ഇത്തരക്കാർ അഴിയെണ്ണേണ്ടി വരുമെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യൻ ഭരണഘടന ഒരോ പൗരനും ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമാണ്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതോ, അത് സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ പ്രചരിപ്പിക്കുന്നതോ കുറ്റകൃത്യമാണ്. മൂന്നു വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
നടൻ സലിംകുമാറിന്റെ സംസ്കാര വേളയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ (66ഇ) പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റമാണെന്നും പോലീസ് അറിയിച്ചു.
Tags : strong warning police privacy invasion