x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂജ ജോമന്‍റെ രാജിക്ക് പിന്നില്‍ ഡീല്‍, 20 ലക്ഷം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിന്‍റെ വി.പി സജീന്ദ്രന്‍; മറുപടിയുമായി സാബു ജേക്കബ്


Published: April 6, 2026 06:05 PM IST | Updated: April 6, 2026 06:06 PM IST

കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോന്‍റെ രാജിക്ക് പിന്നില്‍ ഡീല്‍ ആണെന്ന് ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. പണം ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ഇതിന് പിന്നില്‍ കുന്നത്തുനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.പി സജീന്ദ്രന്‍ ആണ് എന്നാണ് സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ പണം ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നതിന്‍റെ ഏറ്റവും അടുത്ത ഉദാഹരണമാണ് ഇന്ന് പൂതൃക്ക പഞ്ചായത്തില്‍ നടന്നത്. മാര്‍ച്ച് 27ന് വൈകിട്ട് 6.45ന് പൂജ കോലഞ്ചേരി ജംഗ്ഷനില്‍ വന്ന് സജീന്ദ്രന്‍റെ വെള്ള ഇന്നോവ കാറില്‍ കയറി. ആ കാറില്‍ സി.പി. ജോയ്, ഡിസിസി സെക്രട്ടറി ഉണ്ടായിരുന്നു. ഇവര്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് ഓഫര്‍ ചെയ്തത്.

അതുകൂടാതെ പൂതൃക്ക സഹകരണ ബാങ്കില്‍ ഏഴു ലക്ഷം രൂപയുടെ ലോണും പലിശയും ഉണ്ടായിരുന്നു. ഇത് ഞങ്ങള്‍ അടച്ചു കൊള്ളാം എന്നതാണ് കോണ്‍ഗ്രസിന്‍റെ ഡീല്‍. അതു കൂടാതെ രാജിവയ്ക്കുന്നതിന് അഞ്ചു ലക്ഷം രൂപയും. പിന്നീട് അതു പത്തു ലക്ഷമാക്കി. ആ ഡീല്‍ ഞാന്‍ അറിഞ്ഞുവെന്ന് മനസിലായതോടെ ഇവര്‍ ആ ഡീലില്‍ നിന്നും പിന്മാറി. ഏതാണ്ട് 20 ലക്ഷം രൂപയുടെ ഡീല്‍ ആണ് ഇവിടെ നടന്നിരിക്കുന്നത് എന്നാണ് സാബു ജേക്കബ് പറഞ്ഞത്.

പൂജ ജോമോന്‍ രണ്ടു ദിവസത്തിനകം രാജിവയ്ക്കുമെന്ന് പറയുന്ന ഒരു ഓഡിയോയും സാബു ജേക്കബ് കേള്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് ആരുടെതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ട്വന്‍റി 20 എന്‍ഡിഎയില്‍ ലയിച്ചതിന് പിന്നാലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. എന്‍ഡിഎ പ്രവേശനം ആരോപിച്ചു കൊണ്ടു തന്നെയാണ് പൂജയുടെയും രാജി. എന്നാല്‍ പൂജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മറുപടിയുമായി സാബു ജേക്കബ് എത്തുകയായിരുന്നു.

ട്വന്‍റി 20 എന്ന സ്വാതന്ത്ര പ്രസ്ഥാനത്തിലൂടെയാണ് പ്രസിഡന്‍റ് ആയത്. എന്നാല്‍ എന്‍റെ ആദര്‍ശങ്ങക്കും ചിന്താഗതികള്‍ക്കും വിരുദ്ധമായി അവര്‍ എന്‍ഡിഎയില്‍ ചേര്‍ന്നു. അവരുടെ ആദര്‍ശങ്ങളും തത്വങ്ങളും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് പ്രസിഡന്‍റ് സ്ഥാനവും ട്വന്‍റി 20 മെമ്പര്‍ സ്ഥാനവും രാജി വയ്ക്കാന്‍ തീരുമാനിച്ചത്. ജയിപ്പിച്ച പാര്‍ട്ടിയാണെങ്കിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.

സാബു എം. ജേക്കബ് വിളിച്ച് ഭഷിപ്പെടുത്തി. രാജി വയ്ക്കുകയാണോ, രാജി വച്ച ഒരു മെമ്പര്‍ സ്‌കൂള്‍ ബസ് ഇടിച്ച് ഒരു പോറല്‍ പോലും ഇല്ലാതെ മരണപ്പെട്ടു. അവരുടെ കുടുംബവും നശിച്ചു പോയി. അത് ദൈവം വരുത്താതെ ഇരിക്കട്ടെ എന്ന് സാബു ജേക്കബ് വിളിച്ചു പറഞ്ഞു. ഒട്ടും താല്‍പര്യമില്ലാത്തതു കൊണ്ട് മാത്രമാണ് രാജി സമര്‍പ്പിക്കുന്നത് എന്നായിരുന്നു പൂജ ജോമോന്‍ പറഞ്ഞത്.

അതേസമയം, എന്‍ഡിഎ പ്രവേശനത്തെ തുടര്‍ന്ന് നിരവധി നേതാക്കളും മെമ്പര്‍മാരും ട്വന്‍റി 20യില്‍ നിന്നും രാജിവച്ച് പോയതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അഭിനേതാക്കളെയും റിയാലിറ്റി ഷോ താരങ്ങളെയുമാണ് സാബു ജേക്കബ് പരിഗണച്ചത്. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍, നടി അഞ്ജലി നായര്‍ അടക്കം ട്വന്‍റി 20 സ്ഥാനാര്‍ഥികളാണ്. ലക്ഷ്മിപ്രിയക്കും വീണ നായര്‍ക്കും വോട്ട് ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥികളെ മാറ്റുകയായിരുന്നു.

Tags : Congress VP Sajeendran Pooja election

Recent News

Corehub Up