x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​തി​ക്കു പി​ന്നി​ൽ ത​ന്‍റെ ചി​ല സ്നേ​ഹി​ത​ന്മാ​ർ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന : ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ


Published: March 13, 2026 04:08 AM IST | Updated: March 13, 2026 04:08 AM IST

തി​രു​വ​ന​ന്ത​പു​രം : ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നി​ൽ ത​ന്‍റെ ചി​ല സ്നേ​ഹി​ത​ന്മാ​ർ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നു ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ. പ​രാ​തി​യു​ടെ പ​ക​ർ​പ്പു ല​ഭി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

അ​തെ​ല്ലാം സ​ന്ദ​ർ​ഭം വ​രു​മ്പോ​ൾ പു​റ​ത്തു​പ​റ​യും. പ്ര​തി​ഭ എ​ന്നൊ​രാ​ളു​മാ​യി ചേ​ർ​ന്നു താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണു പ​രാ​തി​യി​ലെ ആ​രോ​പ​ണം. പ്ര​തി​ഭ എ​ന്ന വ്യ​ക്തി ആ​രാ​ണെ​ന്നു കൃ​ത്യ​മാ​യി അ​റി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് ആ​ദ്യ ദി​വ​സം പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്.

ത​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്കൂ​ൾ ന​ട​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​ണ് പ്ര​തി​ഭ എ​ന്നു പി​ന്നീ​ട് അ​റി​യാ​നാ​യി. അ​വ​ർ​ക്കു സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ള്ള​താ​യും കേ​ട്ടി​ട്ടു​ണ്ട്. ചി​ല ആ​ളു​ക​ൾ അ​ക്കാ​ര്യം പ​റ​ഞ്ഞു സ​മീ​പി​ച്ച​പ്പോ​ൾ പാ​ർ​ട്ടി നേ​താ​ക്ക​ളെ കാ​ണാ​നാ​ണു പ​റ​ഞ്ഞ​ത്.

അ​ങ്ങ​നെ ഒ​രു സ്ത്രീ​യു​ടെ സാ​ന്പ​ത്തി​ക വി​ഷ​യ​ത്തി​ൽ ത​നി​ക്കു ബ​ന്ധ​മി​ല്ല. പി​ന്നെ​ന്തി​നാ​ണു പോ​റ്റി ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തെ​ന്നും അ​റി​യി​ല്ല. ആ​കെ അ​റി​യാ​വു​ന്ന​ത് യു .​പ്ര​തി​ഭ​യെ മാ​ത്ര​മാ​ണെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ൽ​കി​യ പ​രാ​തി കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നും മു​ൻ​കൈ ഉ​ള്ള​തി​നാ​ൽ ത​ന്നെ അ​പ​മാ​നി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Kadakampally Surendran cpm trivandrum unnikrishnnan potty kerala police

Recent News

Corehub Up