x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാസർഗോഡ് പ​ന​ത്ത​ടി​യി​ൽ സി​പി​എം അം​ഗ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്തു


Published: January 7, 2026 02:32 AM IST | Updated: January 7, 2026 02:32 AM IST

പാ​​​ണ​​​ത്തൂ​​​ർ: പ​​​ന​​​ത്ത​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സി​​​പി​​​എം അം​​​ഗ​​​ങ്ങ​​​ൾ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് വോ​​​ട്ട് ചെ​​​യ്തു.

ആ​​​രോ​​​ഗ്യ-​​വി​​​ദ്യാ​​ഭ്യാ​​​സ സ്ഥി​​​രം​​​സ​​​മി​​​തി​​​യി​​​ലേ​​​ക്കു​​​ള്ള വ​​​നി​​​താ സം​​​വ​​​ര​​​ണ സീ​​​റ്റി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സി​​​പി​​​എം അം​​​ഗ​​​ങ്ങ​​​ൾ വോ​​​ട്ടു​​​ചെ​​​യ്ത​​​ത്.

വ​​​നി​​​താ സം​​​വ​​​ര​​​ണ സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ച കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ റീ​​​ന തോ​​​മ​​​സി​​​നു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും മു​​​ഴു​​​വ​​​ൻ വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ചു. സി​​​പി​​​എ​​​മ്മി​​​ന്‍റെ എ​​​ട്ടും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ആ​​​റും ഉ​​​ൾ​​​പ്പെ​​​ടെ 14 വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ച​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ പി.​​​എ​​​സ്. ഭ​​​വ്യ​​​ക്ക് മൂ​​​ന്നു വോ​​​ട്ടു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

തു​​​ട​​​ർ​​​ന്ന് വി​​​ക​​​സ​​​ന​​​കാ​​​ര്യ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച സി​​​പി​​​എം അം​​​ഗ​​​മാ​​​യ സി. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന് എ​​​ട്ടു വോ​​​ട്ടും കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​മാ​​​യ കെ.​​​ജെ. ജ​​​യിം​​​സി​​​ന് ആ​​​റു വോ​​​ട്ടും ബി​​​ജെ​​​പി അം​​​ഗ​​​മാ​​​യ കെ.​​​കെ. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് മൂ​​​ന്നു വോ​​​ട്ടും ല​​​ഭി​​​ച്ചു.

ഇ​​​തേ​​​സ​​​മ​​​യം, പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ചി​​​ല വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ കോ​​​ൺ​​​ഗ്ര​​​സ്-​​​സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ആ​​​വ​​​ർ​​​ത്തി​​​ച്ചെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

Tags : Kasaragod Panathadi CPM members Congress candidate

Recent News

Corehub Up