കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാർ ടി.ബി. മുഹമ്മദ് സലിമിനെ (54) ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി കുസാറ്റ് ക്യാമ്പസിന് സമീപമുള്ള അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലാണ് ദാരുണമായ സംഭവം നടന്നത്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഷിനു സലിം. മക്കള്: ഹനീന, ഹാനിയ, സന.
Tags : Joint Registrar Cusat Die electric shock