മരുതോങ്കര: മരുതോങ്കരയിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം. കെട്ടിടങ്ങളുടെ മേൽ കൂരയിലെ ഷീറ്റുകൾ പാറിപ്പറന്നു. കൃഷികൾ നശിച്ചു.
മരുതോങ്കര സെന്‍റ് മേരീസ് ഫൊറോനാ പള്ളി പാരീഷ് ഹാളിന്‍റെ മേൽ കൂരയുടെ ഷീറ്റുകളാണ് കാറ്റിൽ വൻതോതിൽ പാറിപ്പറന്ന് നഷ്ടപ്പെട്ടത്.
വൈകുന്നേരം നാലരയോടെയാണ് സംഭവം. പള്ളിയുടെ കൃഷികളും നശിച്ചിട്ടുണ്ട്. മറ്റു പല ഭാഗത്തും കൃഷി നാശമുണ്ടായിട്ടുണ്ട്. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു. കുറ്റ്യാടി റോഡ് മേഖലയിലും നാശ നഷ്ടമുണ്ട്.