x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷം: കേന്ദ്രസംഘം സന്ദര്‍ശനം നടത്തി


Published: May 30, 2026 06:55 AM IST | Updated: May 30, 2026 06:55 AM IST

കോ​​ട്ട​​യം: ദീ​​പി​​ക​​യു​​ടെ ശ​​തോ​​ത്ത​​ര റൂ​​ബി ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ കോ​​ട്ട​​യ​​ത്ത് ഉ​​പ​​രാ​​ഷ്‌​​ട്ര​​പ​​തി ഡോ. ​​സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ൻ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ കേ​​ന്ദ്ര​​സം​​ഘം കോ​​ട്ട​​യ​​ത്ത് സ​​ന്ദ​​ര്‍ശ​​നം ന​​ട​​ത്തു​​ക​​യും അ​​വ​​ലോ​​ക​​ന യോ​​ഗം ചേ​​രു​​ക​​യും ചെ​​യ്തു.

ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍കു​​മാ​​ര്‍ മീ​​ണ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഷാ​​ഹു​​ല്‍ ഹ​​മീ​​ദ്, പ്രോ​​ട്ടോ​​കോ​​ള്‍ ഓ​​ഫീ​​സ​​ര്‍ അ​​മി​​ത് ശ​​ര്‍മ, ത​​രു​​ണ്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഉ​​പ​​രാ​​ഷ്‌​​ട്ര​​പ​​തി വ​​ന്നി​​റ​​ങ്ങു​​ന്ന ക​​ള​​ക്ട​​റേ​​റ്റി​​നു സ​​മീ​​പ​​മു​​ള്ള ഹെ​​ലി​​പാ​​ഡ്, സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന മാ​​മ്മ​​ന്‍മാ​​പ്പി​​ള ഹാ​​ള്‍, ദീ​​പി​​ക കേ​​ന്ദ്ര ഓ​​ഫീ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ​​ന്ദ​​ര്‍ശ​​നം ന​​ട​​ത്തുകയും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തു​​ക​​യും ചെ​​യ്തു.

മാ​​മ്മ​​ന്‍മാ​​പ്പി​​ള ഹാ​​ളി​​ല്‍ സ്‌​​റ്റേ​​ജി​​നു സ​​മീ​​പ​​മാ​​യി ഉ​​പ​​രാ​​ഷ്‌​​ട്ര​​പ​​തി​​ക്കു വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​ത്യേ​​ക ഗ്രീ​​ന്‍ റൂം ​​സ​​ജ്ജ​​മാ​​ക്കി. ഗ്രീ​​ന്‍ റൂം, ​​ലി​​ഫ്റ്റ്, സ്റ്റേ​​ജ്, സ്റ്റേ​​ജി​​ലെ സം​​വി​​ധാ​​ന​​ങ്ങ​​ള്‍, സ​​ദ​​സി​​ലെ ഇ​​രി​​പ്പ​​ട​​ങ്ങ​​ള്‍, മാ​​ധ്യ​​മ പ്ര​​വ​​ര്‍ത്ത​​ക​​ര്‍ക്കു​​ള്ള സൗ​​ക​​ര‍്യ​​ങ്ങ​​ൾ, റി​​ഫ്ര​​ഷ്‌​​മെ​​ന്‍റ് ഏ​​രി​​യ തു​​ട​​ങ്ങി​​യ​​വ​​യി​​ല്‍ കേ​​ന്ദ്ര സം​​ഘം സം​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ചു. സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളി​​ല്‍ പോ​​ലീ​​സ് സം​​തൃ​​പ്ത​​രാ​​ണ്.

കേ​​ന്ദ്ര സം​​ഘ​​ത്തി​​ന്‍റെ സ​​ന്ദ​​ര്‍ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി രാ​​വി​​ലെ പോ​​ലീ​​സ് ക്ല​​ബ്ബി​​ല്‍ അ​​വ​​ലോ​​ക​​ന യോ​​ഗ​​വും ചേ​​ര്‍ന്നു. വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ ജി​​ല്ലാ ത​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, പോ​​ലീ​​സ്, സ്പെ​​ഷ​​ല്‍ ബ്രാ​​ഞ്ച് ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രും യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

ഉ​​​​​​പ​​​​​​രാ​​​​​​ഷ്‌​​ട്ര​​​​​​പ​​​​​​തി ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റി​​​​​​ല്‍ എ​​​​​​ത്തു​​​​​​ന്ന പോ​​​​​​ലീ​​​​​​സ് പ​​​​​​രേ​​​​​​ഡ് ഗ്രൗ​​​​​​ണ്ടി​​​​​​ലെ ഹെ​​​​​​ലി​​​​​​പാ​​​​​​ഡ് ന​​​​​​വീ​​​​​​ക​​​​​​ര​​​​​​ണം പൂ​​​​​​ര്‍ത്തി​​​​​​യാ​​​​​​യി ട്ര​​​​​​യ​​​​​​ല്‍ ന​​​​​​ട​​​​​​ത്തി. പ​​​​​​രേ​​​​​​ഡ് ഗ്രൗ​​​​​​ണ്ടി​​​​​​ല്‍നി​​​​​​ന്ന് ഉ​​​​​​പ​​​​​​രാ​​​​​​ഷ്‌​​ട്ര​​​​​​പ​​​​​​തി റോ​​​​​​ഡ് മാ​​​​​​ര്‍ഗം സ​​​​​​മ്മേ​​​​​​ള​​​​​​ന ന​​​​​​ഗ​​​​​​രി​​​​​​യാ​​​​​​യ മാ​​​​​​മ്മ​​​​​​ന്‍ മാ​​​​​​പ്പി​​​​​​ള ഹാ​​​​​​ളി​​​​​​ലെ​​​​​​ത്തും. വാ​​​​​​ഹ​​​​​​ന വ്യൂ​​​​​​ഹം ക​​​​​​ട​​​​​​ന്നു​​പോ​​​​​​കു​​​​​​മ്പോ​​​​​​ള്‍ മ​​​​​​റ്റു വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ റോ​​​​​​ഡി​​​​​​ല്‍ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കി​​​​​​ല്ല. ഉ​​​​​​പ​​​​​​രാ​​​​​​ഷ്‌​​ട്ര​​​​​​പ​​​​​​തി വ​​​​​​രി​​​​​​ക​​​​​​യും പോ​​​​​​കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന സ​​​​​​മ​​​​​​യ​​​​​​ത്ത് ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ല്‍ ഗ​​​​​​താ​​​​​​ഗ​​​​​​ത നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്കും. സ​​ന്ദ​​ര്‍ശ​​ന​​ത്തോ​​ട​​ന​​ബ​​ന്ധി​​ച്ചു​​ള്ള ട്ര​​യ​​ല്‍റ​​ണ്‍ ആ​​ന്‍ഡ് റി​​ക്രി​​യേ​​ഷ​​ന്‍ ഇ​​ന്നു​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ക്കും.

◄ പ്ര​​വേ​​ശ​​നം പാ​​സ് മൂ​​ലം

ദീ​​പി​​ക ശ​​തോ​​ത്ത​​ര റൂ​​ബി ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കു പാ​​സ് ല​​ഭ‍്യ​​മാ​​ക്കും. നി​​ർ​​ബ​​ന്ധ​​മാ​​യും പാ​​സും തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡും കൈ​​വ​​ശം ക​​രു​​ത​​ണം. പാ​​സി​​ല്ലാ​​ത്ത​​വ​​ര്‍ക്ക് പ്ര​​വേ​​ശ​​നം ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല.
സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തു​​ന്ന​​വ​​ര്‍ കൃ​​ത്യം 1.30ന് ​​സ​​മ്മേ​​ള​​ന ഹാ​​ളി​​ല്‍ പ്ര​​വേ​​ശി​​ക്ക​​ണം.

പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തു​​ന്ന​​വ​​ര്‍ ബാ​​ഗ്, കു​​ട, ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, കു​​പ്പി​​വെ​​ള്ളം, ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ ഹാ​​ളി​​നു​​ള്ളി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്ക​​രു​​ത്. ഇ​​ത് അ​​നു​​വ​​ദി​​ക്കു​​ന്ന​​ത​​ല്ല. സ​​മ്മേ​​ള​​ന ഹാ​​ളി​​ല്‍ പ്ര​​വേ​​ശി​​ച്ച​​യു​​ട​​ൻ​​ത​​ന്നെ എ​​ല്ലാ​​വ​​രും മൊ​​ബൈ​​ല്‍ ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫ് ചെ​​യ്യ​​ണം. ദേ​​ശീ​​യ​​ഗാ​​നം, ദേ​​ശീ​​യ ഗീ​​തം, പ്രാ​​ര്‍ഥ​​നാ​​ഗാ​​നം എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ല്‍ വേ​​ദി​​യി​​ല്‍നി​​ന്നു ത​​രു​​ന്ന നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ കൃ​​ത്യ​​മാ​​യി പാ​​ലി​​ക്ക​​ണം.

◄ പാ​​ര്‍ക്കിം​​ഗ്

സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​ഐ​​പി​​ക​​ളു​​ടെ വാ​​ഹ​​ന​​ങ്ങ​​ള്‍ ജ​​റു​​സ​​ലേം പ​​ള്ളി മൈ​​താ​​ന​​ത്താ​​ണ് പാ​​ര്‍ക്ക് ചെ​​യ്യേ​​ണ്ട​​ത്. മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ള്‍ മാ​​ര്‍ ഏ​​ലി​​യാ ക​​ത്തീ​​ഡ്ര​​ല്‍, ബി​​സി​​എം കോ​​ള​​ജ്, ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്യ​​ണം. വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന​​വ​​ര്‍ സ​​മ്മേ​​ള​​ന ഹാ​​ളി​​നു സ​​മീ​​പം ആ​​ളെ ഇ​​റ​​ക്കി ന​​ഗ​​ര​​ത്തി​​ല്‍ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്യ​​ണം.

ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം

നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു മു​​ത​​ല്‍ ന​​ഗ​​ര​​ത്തി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍പ്പെ​​ടു​​ത്തും. എം​​സി റോ​​ഡി​​ലൂ​​ടെ നാ​​ട്ട​​കം ഭാ​​ഗ​​ത്തു​​നി​​ന്നു മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ്, ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ സി​​മ​​ന്‍റ് ക​​വ​​ല​​യി​​ല്‍നി​​ന്നു തി​​രി​​ഞ്ഞ് പാ​​റേ​​ച്ചാ​​ല്‍ ബൈ​​പ്പാ​​സ്, തി​​രു​​വാ​​തു​​ക്ക​​ല്‍, കു​​രി​​ശു​​പ​​ള്ളി, അ​​റ​​ത്തൂ​​ട്ടി വ​​ഴി ചാ​​ലു​​കു​​ന്നി​​ലെ​​ത്തി ഇ​​ട​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് പോ​​ക​​ണം. കു​​മ​​ര​​കം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ തി​​രു​​വാ​​തു​​ക്ക​​ലി​​ല്‍നി​​ന്ന് ഇ​​ട​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് ഇ​​ല്ലി​​ക്ക​​ല്‍ വ​​ഴി പോ​​ക​​ണം. എം​​സി റോ​​ഡി​​ലൂ​​ടെ നാ​​ട്ട​​കം ഭാ​​ഗ​​ത്തു​​നി​​ന്നു ക​​ഞ്ഞി​​ക്കു​​ഴി, മ​​ണ​​ര്‍കാ​​ട്, പു​​തു​​പ്പ​​ള്ളി ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ മ​​ണി​​പ്പു​​ഴ ജം​​ഗ്ഷ​​നി​​ല്‍നി​​ന്നു വ​​ല​​ത്തോ​​ട്ട് തി​​രി​​ഞ്ഞ് ക​​ടു​​വാ​​ക്കു​​ളം, കൊ​​ല്ലാ​​ട് വ​​ഴി പോ​​ക​​ണം.

കെ​​എ​​സ്ആ​​ര്‍ടി​​സി സ്റ്റാ​​ന്‍ഡി​​ല്‍നി​​ന്നു കെ​​കെ റോ​​ഡ് വ​​ഴി മ​​ണ​​ര്‍കാ​​ട്, പാ​​മ്പാ​​ടി ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കേ​​ണ്ട ബ​​സു​​ക​​ള്‍ മ​​ണി​​പ്പു​​ഴ ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തി ഇ​​ട​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് കൊ​​ല്ലാ​​ട്, ദേ​​വ​​ലോ​​കം വ​​ഴി ക​​ഞ്ഞി​​ക്കു​​ഴി ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തി യാ​​ത്ര തു​​ട​​ര​​ണം.

നാ​​ഗ​​മ്പ​​ടം പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ന്‍ഡി​​ല്‍നി​​ന്നു മ​​ണ​​ര്‍കാ​​ട്, പു​​തു​​പ്പ​​ള്ളി, കൊ​​ല്ലാ​​ട് ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കേ​​ണ്ട ബ​​സു​​ക​​ള്‍ സി​​യേ​​ഴ്‌​​സ് ജം​​ഗ്ഷ​​നി​​ല്‍നി​​ന്നു വ​​ല​​ത്തേ​​ക്കു തി​​രി​​ഞ്ഞ് മം​​ഗ​​ളം ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തി വ​​ട്ട​​മൂ​​ട് പാ​​ലം വ​​ഴി ക​​ഞ്ഞി​​ക്കു​​ഴി ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തി യാ​​ത്ര തു​​ട​​ര​​ണം. മ​​ണ​​ര്‍കാ​​ട്, പു​​തു​​പ്പ​​ള്ളി ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു വ​​രു​​ന്ന കെ​​എ​​സ്ആ​​ര്‍ടി​​സി, പ്രൈ​​വ​​റ്റ് ബ​​സു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും ക​​ഞ്ഞി​​ക്കു​​ഴി ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് ഇ​​ട​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് ദേ​​വ​​ലോ​​കം, കൊ​​ല്ലാ​​ട് വ​​ഴി മ​​ണി​​പ്പു​​ഴ ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തി വ​​ല​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് പോ​​ക​​ണം.

മൂ​​വാ​​റ്റു​​പു​​ഴ, ക​​ടു​​ത്തു​​രു​​ത്തി ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്കു പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ പ​​ട്ടി​​ത്താ​​നം ജം​​ഗ്ഷ​​നി​​ല്‍നി​​ന്നു തി​​രി​​ഞ്ഞ് ഏ​​റ്റു​​മാ​​നൂ​​ര്‍ മ​​ണ​​ര്‍കാ​​ട് ബൈ​​പാ​​സ്, പു​​തു​​പ്പ​​ള്ളി വ​​ഴി പോ​​ക​​ണം.

മ​​ണ​​ര്‍കാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്നു മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഭാ​​ഗ​​ത്തേ​​ക്കു പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ മ​​ണ​​ര്‍കാ​​ട് ബൈ​​പാ​​സ് വ​​ഴി പൂ​​വ​​ത്തും​​മൂ​​ട് ജം​​ഗ്ഷ​​നി​​ലെ​​ത്തി ഇ​​ട​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് സം​​ക്രാ​​ന്തി വ​​ഴി​​യും ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ത്തേ​​ക്കു പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ പേ​​രൂ​​ര്‍ വ​​ഴി​​യും പോ​​ക​​ണം.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഭാ​​ഗ​​ത്തു​​നി​​ന്നു ച​​ങ്ങാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്കു പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ കു​​ട​​യം​​പ​​ടി, ചാ​​ലു​​കു​​ന്ന് ജം​​ഗ്ഷ​​ന്‍ വ​​ഴി അ​​റ​​ത്തൂ​​ട്ടി ജം​​ഗ്ഷ​​നി​​ലെ​​ത്തി ഇ​​ട​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് തി​​രു​​വാ​​തു​​ക്ക​​ല്‍ ജം​​ഗ്ഷ​​ന്‍, പാ​​റേ​​ച്ചാ​​ല്‍ ബൈ​​പാ​​സ് വ​​ഴി പോ​​ക​​ണം.നാ​​ളെ രാ​​വി​​ലെ 11 മു​​ത​​ല്‍ ഉ​​പ​​രാ​​ഷ്‌​​ട്ര​​പ​​തി​​യു​​ടെ സ​​ന്ദ​​ര്‍ശ​​നം അ​​വ​​സാ​​നി​​ക്കു​​ന്ന​​തു​​വ​​രെ ച​​ര​​ക്ക് വാ​​ഹ​​ന​​ങ്ങ​​ള്‍ക്ക് കോ​​ട്ട​​യം ടൗ​​ണി​​ല്‍ പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ല.

Tags : Deepika Centenary Ruby Jubilee Celebration Central team

Recent News

Corehub Up