x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൂ​ഹ പു​രോ​ഗ​തി​ക്ക് ദീ​പി​ക​യു​ടെ സം​ഭാ​വ​ന നി​സ്തു​ലം: ഉ​പ​രാ​ഷ്ട്ര​പ​തി


Published: May 31, 2026 04:10 PM IST | Updated: May 31, 2026 05:28 PM IST

കോ​ട്ട​യം: രാ​ഷ്‌​ട്ര​ത്തി​നും സ​മൂ​ഹ​ത്തി​നും ക​ഴി​ഞ്ഞ 140 വ​ർ​ഷ​മാ​യി ദീ​പി​ക ന​ൽ​കു​ന്ന സേ​വ​നം നി​സ്തു​ല​മാ​ണെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി ഡോ. ​സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ. ദീ​പ​ക​യു​ടെ ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഉ​പ​രാ​ഷ്ട​പ​തി.

സ​ത്യ​ത്തി​ന്‍റെ​യും ധ​ർ​മ​ത്തി​ന്‍റെ​യും പാ​ത​യി​ലൂ​ടെ​യു​ള്ള പ​ത്ര പ്ര​വ​ർ​ത്ത​ന​മാ​ണ് ദീ​പി​ക​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി. സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​ത്തി​നും വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കും ദീ​പി​ക തു​ട​ക്കം മു​ത​ൽ സം​ഭാ​വ​ന ന​ൽ​കി. മാ​തൃ​കാ​പ​ര​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​നം ഇ​നി​യു​മേ​റെ നൂ​റ്റാ​ണ്ടു​ക​ൾ തു​ട​രാ​ൻ ദീ​പി​ക​യ്ക്കു ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക​യു​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​ത്തി​നു ചാ​ല​ക ശ​ക്തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ദീ​പി​ക ഉ​യ​ത്തു​ന്ന സാ​മൂ​ഹ്യ​വി​ഷ​യ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ല്ഭ്യം തെ​ളി​ച്ച​വ​ർ​ക്കു​ള്ള ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ഉ​പ​രാ​ഷ്‌​ട്ര​പ​തി സ​മ്മാ​നി​ച്ചു. രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്, കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ്, കോ​ട്ട​യം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ചീ​ഫ് എ​ഡി​റ്റ​ര്‍ ഫാ. ​ഡോ. ജോ​ര്‍​ജ് കു​ടി​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​ർ​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും കൈ​മാ​റി.

ഡോ. ​അ​ജി​ത് ജോ​യി ( ചെ​യ​ർ​മാ​ൻ, ഡി​ഡി​എ​ൻ​എം​ആ​ർ​സി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്-​എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ൻ ന്യു​ക്ലി​യ​ർ മെ​ഡി​സി​ൻ), ഫാ. ​ഡോ. ബി​നോ ചേ​രി​യി​ൽ ഒ​എ​സ്ബി(​മാ​നേ​ജ​ർ, ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്കൂ​ൾ-​എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ൻ സ്കൂ​ൾ എ​ഡ്യു​ക്കേ​ഷ​ൻ), ഡോ. ​ഒ.​ടി. ജോ​ർ​ജ്(​ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​ൻ ഓ​ർ​ത്തോ​പീ​ഡി​ക്സ്, ആ​ർ​ത്രോ​സ്കോ​പി ആ​ൻ​ഡ് ആ​ർ​ത്രോ​പ്ലാ​സ്റ്റി സ​ർ​ജ​റി, തൊ​ടു​പു​ഴ), ജി​ബി​ൻ ബി​നു ജോ​സ​ഫ്(​ചെ​യ​ർ​മാ​ൻ, സെ​യ്ക് ക​ൺ​സ​ൾ​ട്ട​ന്‍റ്, കോ​ട്ട​യം- എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ൻ എ​ത്തി​ക്ക​ൽ മൈ​ഗ്രേ​ഷ​ൻ), ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത്(​സി​ഇ​ഒ ആ​ൻ​ഡ് ഡ​യ​റ​ക്ട​ർ ഓ​ഫ് കാ​രി​ത്താ​ല് ഹോ​സ്പി​റ്റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ആ​ൻ​ഡ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് തെ​ള്ള​കം, കോ​ട്ട​യം-​എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ൻ ഹെ​ൽ​ത്ത് കെ​യ​ർ), ഷൈ​ജു കെ. ​ജോ​ർ​ജ്(​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി.​കെ. ഗ്രൂ​പ്പ് ബം​ഗ​ളൂ​രു-​എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ൻ സോ​ഷ്യ​ൽ ക​മി​റ്റ്മെ​ന്‍റ്), പി.​യു. തോ​മ​സ്(​മാ​നേ​ജിം​ഗ് ട്ര​സ്റ്റി ന​വ​ജീ​വ​ൻ, കോ​ട്ട​യം-​എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ൻ ഗു​ഡ് സ​മ​രി​റ്റ​ൻ), ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ(​കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, കേ​ര​ള ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്- എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ൻ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ), ഷി​ജോ കെ. ​തോ​മ​സ്( ഓ​ക്സി​ജ​ൻ ഗ്രൂ​പ്പ് സി​ഇ​ഒ- എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ൻ മെ​ഷി​ന​റി എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ്, എ​സ്. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ( സി​എം​ഡി, ഉ​ദ​യ ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ്, കോ​വ​ളം-​എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഇ​ൻ ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി) എ​ന്നി​വ​ർ​ക്കാ​ണ് ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

Tags : Deepika Vice President contribution

Recent News

Corehub Up