കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു ദീപികയുടെ ഉപഹാരം. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടാണ് ഉപഹാരം സമര്‍പ്പിച്ചത്.
ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദിവസം ദീപിക പത്രത്തില്‍ വന്ന വാര്‍ത്തകളുടെ കട്ടിംഗുകള്‍ ആലേഖനം ചെയ്ത ഉപഹാരമാണ് നല്‍കിയത്.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക് ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും ദീപിക ചീഫ് എഡിറ്റർ ഫാ.ഡോ. ജോര്‍ജ് കുടിലിലും ചേര്‍ന്ന് ഷാള്‍ അണിയിച്ച് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.
Tags : Deepika price Vice President