x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ബാ​യ് കേ​ന്ദ്ര​മാ​യ സെ​ക്സ് റാ​ക്ക​റ്റ് മു​ഖ്യ ആ​സൂ​ത്ര​ക സി​ന്ധു​വി​നെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു


Published: May 21, 2026 12:21 AM IST | Updated: May 21, 2026 12:21 AM IST

മ​ര​ട്: മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ലും ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്തും പ​ണം വാ​ങ്ങി യു​വ​തി​ക​ളെ വി​ദേ​ശ​ത്തെ​ത്തി​ച്ച് ലൈം​ഗി​ക വ്യാ​പാ​ര​ത്തി​നു​പ​യോ​ഗി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി ആ​ലു​വ തൈ​നോ​ത്തി​ല്‍ ക​ട​വി​ല്‍ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഗു​രു​വാ​യൂ​ര്‍ തൈ​ക്കാ​ട് സ്വ​ദേ​ശി സി​ന്ധു എ​ന്ന സ്റ്റോ​യ്സി​യെ ഇ​ന്ന​ലെ വൈകുന്നേരം കൊ​ച്ചി​യി​ലെ​ത്തി​ച്ചു.

സെ​ക്സ് റാ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ആ​സൂ​ത്ര​ക​യാ​യ ഇ​വ​രെ മും​ബൈ​യി​ൽനി​ന്നാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രെക്കൂടി പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​സി​ലു​ള്ള അ​ന്താ​രാ​ഷ്‌ട്ര സെ​ക്‌​സ് റാ​ക്ക​റ്റു​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളെ​യും പ്ര​തി​ക​ളു​ടെ ഗു​ണ്ടാ​ബ​ന്ധ​ങ്ങ​ളെ​യുംകു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പോ​ലീ​സ്.

സി​ന്ധു​വി​നെ​യും നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള അ​ലീ​ന​യെ​യും മ​ഞ്ജി​മ​യെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി മൂ​ന്നുപേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണു പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

ഫാ​ഷ​ൻ ഷോ​യു​ടെ​യും മോ​ഡ​ലിം​ഗി​ന്‍റെ​യും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​യും പേ​രി​ൽ യു​വ​തി​ക​ളെ സി​ന്ധു​വി​ന്‍റെ ദു​ബാ​യി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഏ​ജ​ന്‍റു​മാ​രാ​യാ​ണ് അ​ലീ​ന​യും മ​ഞ്ജി​മ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യു​ടെ പേ​രി​ലാ​യി​രു​ന്നു ഫാ​ഷ​ൻ​ ഷോ​യു​ടെ​യും മോ​ഡ​ലിം​ഗി​ന്‍റെ​യും പ​ര​സ്യ​ങ്ങ​ളും മ​റ്റും ന​ൽ​കി യു​വ​തി​ക​ളെ പ്ര​തി​ക​ൾ ആ​ക​ർ​ഷി​ച്ചി​രു​ന്ന​ത്.

യു​വ​തി​ക​ളെ ദു​ബാ​യി​ൽ എ​ത്തി​ച്ചുക​ഴി​ഞ്ഞാ​ൽ ഇ​വ​രു​ടെ ഫോ​ട്ടോ​ക​ൾ വാ​ട്സാ​പ് വ​ഴി കൈ​മാ​റി​യാ​യി​രു​ന്നു സം​ഘം ഇ​ട​പാ​ട് ഉ​റ​പ്പി​ച്ചി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യും മ​ർ​ദി​ച്ചും ഇ​ര​ക​ളു​ടെ പ്ര​തി​ക​ര​ണ​ശേ​ഷി ന​ഷ്‌​ട​പ്പെ​ടു​ത്തി​യശേ​ഷം ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചാ​ണ് പ​ക​ർ​ത്തി​യി​രു​ന്ന​ത്.
ഈ ​ഇ​ട​പാ​ടി​ലൂ​ടെ​യും ല​ക്ഷ​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

Tags : sex racket mastermind Sindhu Kochi Dubai based

Recent News

Corehub Up