x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഏ​ഴ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു


Published: June 12, 2026 02:50 PM IST | Updated: June 12, 2026 02:50 PM IST

 ​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡി​നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഐ.​പി. ബി​നു, രേ​വ​ന്ത്, ലെ​നി​ൻ രാ​ജ്, ജി.​ആ​ർ. ന​ന്ദു, രാ​ഹു​ൽ രാ​ജ​ൻ, രാ​ഹു​ൽ, വൈ​ശാ​ഖ് എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

പ്ര​ധാ​ന പ്ര​തി​യാ​യ ഐ.​പി. ബി​നു​വി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ച് കോ​ട​തി പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ബി​നു​വി​ന് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​നി​ല കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും മ​ജി​സ്ട്രേ​റ്റ് നി​ർ​ദേ​ശി​ച്ചു.

Tags : ED attack police custody

Recent News

Corehub Up