x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​പ്പു​റ​ത്ത് കി​ട​ക്കു​ന്ന വ​നം മ​ന്ത്രി​ക്ക് വ​ന​ത്തെ​ക്കു​റി​ച്ച് എ​ന്ത് അ​റി​യാം; ഷി​ബു ബേ​ബി ജോ​ണി​നെ അ​ധി​ക്ഷേ​പി​ച്ച് എം.​എം. മ​ണി


Published: June 12, 2026 02:09 PM IST | Updated: June 12, 2026 02:09 PM IST

ഇ​ടു​ക്കി: വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​നെ അ​ധി​ക്ഷേ​പി​ച്ച് സി​പി​എം നേ​താ​വ് എം.​എം. മ​ണി. ഷി​ബു ബേ​ബി ജോ​ണ്‍ വി​വ​രം കെ​ട്ട​വ​നാ​ണെ​ന്നും ക​ട​പ്പു​റ​ത്ത് കി​ട​ക്കു​ന്ന വ​നം മ​ന്ത്രി​ക്ക് വ​ന​ത്തെ​ക്കു​റി​ച്ച് എ​ന്ത് അ​റി​യാ​മെ​ന്നും മ​ണി പ​രി​ഹ​സി​ച്ചു. വ​ന​വു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളെ വ​നം മ​ന്ത്രി​യാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും മ​ണി പ​റ​ഞ്ഞു.

'മ​ന്ത്രി വി​വ​ര​ക്കേ​ട്‌​കൊ​ണ്ട് പ​റ​യു​ന്ന​താ​ണ്. വ​ന്യ​ജീ​വി മാ​റി​യി​ട്ട് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മോ? അ​യാ​ള്‍ വി​വ​രം​കെ​ട്ട​വ​നാ​ണ്. മ​ന്ത്രി വ​ന്യ​ജീ​വി​ക്ക് ക്ലാ​സ് എ​ടു​ക്ക​ട്ടെ. അ​യാ​ള്‍​ക്ക് ഇ​തു​വ​ല്ല​തും അ​റി​യോ. ക​ട​പ്പു​റ​ത്തു​ള്ള​യാ​ള​ല്ലേ. ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​ന്യ​ജീ​വി ശ​ല്ല്യ​മു​ള്ള ജി​ല്ല​യാ​ണ് ഇ​ടു​ക്കി. യു​ഡി​എ​ഫി​ന്റെ അ​ഞ്ച് പേ​ര്‍ ഇ​വി​ടെ നി​ന്നും ജ​യി​ച്ചി​ട്ടു​ണ്ട്. അ​ന്ത​വും കു​ന്ത​വും ഇ​ല്ലാ​ത്ത​വ​രെ മ​ന്ത്രി​യാ​ക്കി​യി​ട്ട് എ​ന്താ കാ​ര്യം', മ​ണി അ​ധി​ക്ഷേ​പി​ച്ചു.

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നെ​യും മ​ണി അ​ധി​ക്ഷേ​പി​ച്ചു. വെ​ടു​ത്താ​ല്‍ ക​ള്ളം പ​റ​യു​ന്ന കെ ​ക​രു​ണാ​ക​ര​ന്റെ മ​ക​ന​ല്ലേ എ​ന്നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന് നേ​ര്‍​ക്കു​ള്ള ആ​ക്ഷേ​പം. കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​നാ​യ​തി​നാ​ല്‍ ത​ന്നെ മു​ര​ളീ​ധ​ര​നി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ പ്ര​തീ​ക്ഷി​ക്കാ​ന്‍ ഇ​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞു.

 

 

Tags : cpm leader mm mani criticises shibu baby john

Recent News

Corehub Up