x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാര്യയെ വധിക്കാൻ ശ്രമം: ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി 'വാവാച്ചി' പിടിയിൽ

തിരുവനന്തപുരം ബ്യൂറോ
Published: June 12, 2026 02:00 PM IST | Updated: June 12, 2026 02:00 PM IST

തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. കരിമഠം കോളനിയിലെ സനൽകുമാർ (വാവാച്ചി, 23) ആണ് അറസ്റ്റിലായത്.

​കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതി ഭാര്യയെ അസഭ്യം പറയുകയും തലയിലും മുഖത്തും മാരകമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

​അറസ്റ്റിലായ സനൽകുമാർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. ​ഫോർട്ട് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിയാണിത്. ​പൂജപ്പുര, ഫോർട്ട്, കരമന, തിരുവനന്തപുരം റൂറൽ പരിധിയിലെ മലയിൻകീഴ് എന്നീ സ്റ്റേഷനുകളിലായി മയക്കുമരുന്ന്, വധശ്രമം, ആക്രമണം തുടങ്ങി ഏഴോളം കേസുകളിൽ ഇയാൾ പ്രതിയാണ്.

​ആക്രമണത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൂജപ്പുര പോലീസ് സംഘം സമർഥമായാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags : accused arrest Murder Attempt

Recent News

Corehub Up