വൈപ്പിന്‍: ജോലി വാഗ്ദാനം ചെയ്ത് 1.3 ലക്ഷം രൂപ തട്ടിയതായി പരാതി. എറണാകുളം ചെറായി ബേക്കറിക്ക് കിഴക്ക് താമസിക്കുന്ന യുവാവാണ് കബളിപ്പിക്കപ്പെട്ടത്.
മാള്‍ട്ടയില്‍ വെയര്‍ ഹൗസിംഗ് അസിസ്റ്റന്‍റ് ആയി ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് കോട്ടയം സ്വദേശിയായ അനീഷ് ഉമ്മര്‍ എന്നയാള്‍ പണം തട്ടിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 25ന് ചെറായിലെ ഒരു ദേശസാത്കൃത ബാങ്ക് വഴിയാണ് പണം കൈമാറിയത്. എന്നാല്‍ നാളിതുവരെയായി ജോലിയോ നല്‍കിയ പണം തിരികെ നല്കുകയോ ചെയ്യാതെ വന്നതോടെയാണ് യുവാവ് മുനമ്പം പോലീസില്‍ പരാതി നല്‍കിയത്. പ്രതി അനീഷ് ഉമ്മറിനെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.