x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയിൽ വയോധികനായ കച്ചവടക്കാരന് ക്രൂരമർദനം; "തീക്കട്ട ബൈജു' അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 29, 2026 02:42 PM IST | Updated: July 29, 2026 02:42 PM IST

തീ​ക്ക​ട്ട ബൈ​ജു

കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ സൗ​ജ​ന്യ​മാ​യി മ​ത്സ്യം ന​ൽ​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വ​യോ​ധി​ക​നാ​യ ക​ച്ച​വ​ട​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. തു​രു​ത്തി സ്വ​ദേ​ശി ഹ​നീ​ഫി​നാ​ണ് (66) മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ഗു​ണ്ടാ ആ​ക്ര​മ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ 'തീ​ക്ക​ട്ട ബൈ​ജു' എ​ന്ന ബൈ​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സൗ​ജ​ന്യ​മാ​യി മ​ത്സ്യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​കോ​പി​ത​നാ​യ ബൈ​ജു, ഹ​നീ​ഫി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​കൊ​ണ്ട് നി​ല​ത്തു​വീ​ണ ഹ​നീ​ഫി​ന്‍റെ ത​ല​യ്ക്ക് ക​രി​ങ്ക​ല്ലു​കൊ​ണ്ട് ഇ​ടി​ക്കു​ക​യും ചെ​യ്തു. പ​ണ കൊ​ടു​ത്ത് വാ​ങ്ങു​ന്ന മ​ത്സ്യം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ക​ഴി​യു​മോ എ​ന്ന് ചോ​ദി​ച്ച​തി​ന് അ​മ്മ​യെ​പ്പോ​ലും അ​സ​ഭ്യം പ​റ​ഞ്ഞാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഹ​നീ​ഫ് പ​റ​ഞ്ഞു.

പോ​ലീ​സു​കാ​രു​ടെ മു​ന്നി​ൽ വെ​ച്ചാ​ണ് അ​ക്ര​മി മ​ദ്യ​പി​ക്കാ​റു​ള്ള​തെ​ന്നും ഇ​യാ​ൾ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും ഹ​നീ​ഫ് വെ​ളി​പ്പെ​ടു​ത്തി. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് ബൈ​ജു​വി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. മു​മ്പ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ മോ​ട്ടോ​ർ ന​ശി​പ്പി​ച്ച​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags : Fort Kochi man beaten up Arrest Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up