x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍ പാ​ള​ത്തി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച് വ​യോ​ധി​ക​ന്‍; ര​ക്ഷി​ച്ച് വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ


Published: May 7, 2026 05:11 PM IST | Updated: May 7, 2026 05:11 PM IST

കൊ​ച്ചി: ആ​ലു​വ​യി​ല്‍ റെ​യി​ല്‍ പാ​ള​ത്തി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച് വ​യോ​ധി​ക​ന്‍. തൃ​ശൂ​ര്‍ ചേ​ര്‍​പ്പ് സ്വ​ദേ​ശി​യാ​യ ഷൈ​ജു ആ​ണ് ആ​ലു​വ തു​രു​ത്ത് റെ​യി​ല്‍ പാ​ള​ത്തി​ല്‍ ട്രെ​യി​ൻ വ​ന്ന​പ്പോ​ള്‍ ചാ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​തു​ക​ണ്ട് സ​മീ​പ​ത്ത് വ​ര്‍​ക്ക്‌​ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന ഉ​ദ​യ​ന്‍ എ​ന്ന​യാ​ള്‍ ഓ​ടി വ​ന്ന് ഇ​യാ​ളെ പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. മെ​ഴു​കു​തി​രി ക​ച്ച​വ​ട​വും കൂ​ലി​പ്പ​ണി​യു​മാ​യി 20 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ആ​ലു​വ​യി​ലും പ​രി​സ​ര​ത്തും താ​മ​സ​മാ​ക്കി​യ ആ​ളാ​ണ് ഷൈ​ജു.

പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സു​ഖ​ത്തെ തു​ട​ര്‍​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത് എ​ന്നാ​ണ് വി​വ​രം.

Tags : suicide attempt train tracks rescue

Recent News

Corehub Up