x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു


Published: May 14, 2026 06:08 PM IST | Updated: May 14, 2026 06:08 PM IST

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്ന് ചാ​ടി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​നാ​ട് പു​ന​വ​കു​ന്ന് സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ(78)​ആ​ണ് ബു​ധ​നാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ ചി​കി​ത്സ തേ​ടി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം എ​ഴു​തി​ക്കൊ​ടു​ത്ത കു​റി​പ്പു​മാ​യി ലാ​ബി​ൽ പോ​യി​രു​ന്നു. പി​ന്നാ​ലെ മൂ​ന്നു മ​ണി​യോ​ടെ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ശേ​ഷം ഉ​ണ്ണി​കൃ​ഷ്ണ​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടാ​ൻ ഉ​ണ്ടാ​യ കാ​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ല.

Tags : death nedumangadu trivandrum

Recent News

Corehub Up