x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാവിലെ ഏഴ് മുതൽ കോട്ടയത്ത് പലയിടത്തും ബാറുകൾ പ്രവർത്തിക്കുന്നു; ഇത് വേണ്ടെന്ന് എ​ക്സൈ​സ് മ​ന്ത്രി

വെബ് ഡെസ്ക്
Published: July 29, 2026 12:30 PM IST | Updated: July 29, 2026 12:30 PM IST

എക്സൈസ് മന്ത്രി എം.ലിജു

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ലെ ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തെ​ച്ചൊ​ല്ലി രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​ക്‌​സൈ​സ് മ​ന്ത്രി എം. ​ലി​ജു. വി​മു​ക്തി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മ​റ്റ് ജി​ല്ല​ക​ളി​ലെ സ​മ​യ​ക്ര​മം കോ​ട്ട​യ​ത്ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും, രാ​വി​ലെ 7 മു​ത​ൽ ത​ന്നെ പ​ല​യി​ട​ത്തും ബാ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ എ​ക്സൈ​സ് മ​ന്ത്രി ന​ല്ല വ്യ​ക്തി​യാ​ണെ​ന്നും, പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ അ​ദ്ദേ​ഹ​മ​ല്ല ഈ ​പ്ര​ത്യേ​ക ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി​യ ലി​ജു, കോ​ട്ട​യം ജി​ല്ല​യി​ൽ മാ​ത്രം ഈ ​സ​വി​ശേ​ഷ സാ​ഹ​ച​ര്യം തു​ട​രേ​ണ്ട​തി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​നു​പു​റ​മെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​കു​ന്ന ക​ള്ള​വാ​റ്റ് ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഷാ​പ്പു​ക​ളു​ടെ വ്യ​ക്ത​മാ​യ പ​ട്ടി​ക ല​ഭ്യ​മാ​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, സ്വ​യം​പ​ര്യാ​പ്ത​മാ​യ​തും അ​ല്ലാ​ത്ത​തു​മാ​യ ഷാ​പ്പു​ക​ളു​ടെ വേ​ർ​തി​രി​ച്ചു​ള്ള പ​ട്ടി​ക അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Excise Minister Kottayam bar Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up