x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

വെബ് ഡെസ്ക്
Published: November 21, 2026 02:56 PM IST | Updated: November 21, 2026 02:56 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ എ.​ആ​ര്‍ ന​ഗ​ര്‍ കൊ​ള​പ്പു​റ​ത്തി​നും ചോ​ല​ക്ക​ലി​നു​മി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

ചെ​റു​മു​ക്ക് ജീ​ലാ​നി ന​ഗ​ര്‍ സ്വ​ദേ​ശി കോ​ഴി​കാ​ട്ടി​ല്‍ ക​രീ​മി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​രീ​മി​ന്‍റെ ഭാ​ര്യ​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​നും മ​രു​മ​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി അ​പ​ക​ട​മു​ണ്ടാ​യ​ത്.

യാ​ത്ര​യ്ക്കി​ടെ കാ​റി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ യാ​ത്ര​ക്കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​യി. അ​പ​ക​ട സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ ഇ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ വാ​ഹ​നം നി​ര്‍​ത്തി പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ള്‍​ക്ക​കം കാ​റി​ല്‍ തീ ​പ​ട​ര്‍​ന്നു​പി​ടി​ച്ചു. തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​തോ​ടെ വാ​ഹ​നം മു​ഴു​വ​നാ​യും അ​ഗ്‌​നി​ക്കി​ര​യാ​യി. ഇ​തു​വ​ഴി ക​ട​ന്നു​പോ​യ വാ​ഹ​ന​യാ​ത്ര​ക്കാ​രും സ​മീ​പ​ത്തെ നാ​ട്ടു​കാ​രും തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും തീ​യു​ടെ ശ​ക്തി കാ​ര​ണം ശ്ര​മം വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല എ​ന്ന​ത് ആ​ശ്വാ​ക​ര​മാ​ണ്. തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത് മ​റ്റു യാ​ത്ര​ക്കാ​രി​ലും ആ​ശ​ങ്ക​യു​ണ്ടാ​ക്കി. കാ​റി​ല്‍ നി​ന്ന് പു​ക ഉ​യ​ര്‍​ന്ന​ത് യ​ഥാ​സ​മ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തും യാ​ത്ര​ക്കാ​ര്‍ വേ​ഗ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​തു​മാ​ണ് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. വാ​ഹ​ന​ത്തി​ന് തീ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags : Moving car catches fire National Highway passengers escaped

Recent News

Corehub Up