മുനമ്പം ഹാര്‍ബറില്‍ തടഞ്ഞുവച്ച പൊടിമത്സ്യങ്ങൾ
കൊച്ചി: ചട്ടം ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തി മുനമ്പം ഹാര്‍ബറില്‍ കൊണ്ടുവന്ന പൊടി മത്സ്യങ്ങളുടെ വില്‍പ്പന തൊഴിലാളികള്‍ തടഞ്ഞു. ഫിഷറീസ് അധികൃതരുടെ പരിശോധന ഉള്ളതിനാല്‍ തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മത്സ്യം ഹാര്‍ബറില്‍ കൊണ്ടുപോയി ഇറക്കിയ ശേഷം ബോട്ട് ഹാര്‍ബര്‍ വിട്ട് പോയിരുന്നു.
ഇന്ന് രാവിലെ ഇത് വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊഴിലാളികള്‍ തടഞ്ഞത്. കഴിഞ്ഞയാഴ്ച ഇവിടെ പാതിരാത്രി ബോട്ടുകളില്‍ പരിശോധന നടത്തി ബോട്ട് പിടികൂടി കേസ് എടുത്തിരുന്നു.