x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിക്കായി...; എഐസിസി നിരീക്ഷകർ കേരളത്തിലെത്തി


Published: May 6, 2026 07:56 PM IST | Updated: May 6, 2026 07:56 PM IST

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയോഗിച്ച എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ്‌ മാക്കനും തിരുവനന്തപുരത്തെത്തി. രമേശ് ചെന്നിത്തലയും നിരീക്ഷകരും ഒരേ വിമാനത്തിലാണ് എത്തിയത്.

നിരീക്ഷകരെ സ്വീകരിക്കാൻ കെപിസിസി അധ്യക്ഷനുൾപ്പെടെയുള്ളവരെത്തി. നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം തീരുമാനമെടുക്കുമെന്ന് അജയ് മാക്കൻ പറഞ്ഞു. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്ന് മുകുൾ വാസ്നിക് പറഞ്ഞു.

താൻ ഡൽഹിക്ക് പോയത് മഹാരാഷ്ട്ര പുനഃസംഘടന കാര്യം ചർച്ച ചെയ്യാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ വിജയത്തിൽ മല്ലികാർജുൻ ഖർ​ഗെയും രാഹുൽ ഗാന്ധിയും അഭിനന്ദിച്ചു. മുഖ്യമന്ത്രി ചർച്ചയിൽ ഘടക കക്ഷികളുടെ അഭിപ്രായം തേടുമോയെന്ന് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Tags : Chief Minister AICC observers

Recent News

Corehub Up