x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസ് വിട്ടവർക്ക് തിരിച്ചുവരാനുള്ള സുവർണാവസരം: ചെറിയാൻ ഫിലിപ്പ്


Published: March 17, 2026 01:54 PM IST | Updated: March 17, 2026 01:54 PM IST

തിരുവനന്തപുരം: വിവിധ ഘട്ടങ്ങളിൽ പല കാരണത്താൽ കോൺഗ്രസ് വിട്ടവർക്ക് തിരിച്ചുവരാനുള്ള സുവർണാവസരമാണ് ഇപ്പോഴുള്ളതെന്ന് ചെറിയാൻ ഫിലിപ്പ്. എൽഡിഎഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഇവർ ഗാഢമായി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ ഉടൻ സ്ഥാനമാനങ്ങളൊന്നും ലഭിക്കില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാവുകയും പാർട്ടി കൂറുതെളിയിക്കുകയും ചെയ്താൽ ഭാവിയിൽ ഇവർക്കെല്ലാം അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പാണ്.

സിപിഎം പുറമ്പോക്കിൽ അപമാനം സഹിച്ചു കഴിയുന്ന, കോൺഗ്രസിൽ ദീർഘകാല പാരമ്പര്യവും വേരുകളും സൗഹൃദബന്ധങ്ങളും ഉള്ളവർ മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ പതാകയാണോ പുതയ്ക്കേണ്ടതെന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Tags : Congress Cherian Philip Election

Recent News

Corehub Up