x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​ക്ക പ​ദ്ധ​തി ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണം; സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു


Published: June 7, 2026 06:56 PM IST | Updated: June 7, 2026 06:57 PM IST

തി​രു​വ​ന​ന്ത​പു​രം: പൈ​ക്ക പ​ദ്ധ​തി ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ കാ​യി​ക വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ഞ്ചാ​യ​ത്ത് യു​വ​ക്രീ​ഡ ഓ​ർ ഖേ​ൽ അ​ഭി​യാ​ൻ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​തി​ൽ 11.91 കോ​ടി രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ നോ‍‍​ഡ​ൽ ഏ​ജ​ൻ​സി​യാ​യ പ​ദ്ധ​തി​യി​ൽ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്താ​യി​രു​ന്നു സം​സ്ഥാ​ന കോ - ​ഓ​ർ​ഡി​നേ​റ്റ​ർ. ക​ണ​ക്കി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട് എ​ട്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല.

സി​പി​എം നേ​താ​വാ​യ എം.​ആ​ർ. ര​ഞ്ജി​ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​നി​ടെ രാ​ജി ന​ൽ​കി​യാ​ൽ പോ​ലും സ്വീ​ക​രി​ക്കേ​ണ്ടെ​ന്നും കാ​യി​ക​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Tags : investigation fraud paika

Recent News

Corehub Up