x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ഡി​യ സെ​ൽ ചു​മ​ത​ല ഹൈ​ബി ഈ​ഡ​ൻ ഒ​ഴി​യു​ന്നു ; കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ക​ത്ത് ന​ല്‍​കി


Published: April 25, 2026 09:57 AM IST | Updated: April 25, 2026 10:00 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള സൈ​ബ​ർ പോ​ര് ക​ടു​ക്കു​ന്ന​തി​നി​ടെ കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഹൈ​ബി ഈ​ഡ​ൻ എം​പി. ഇ​തു സം​ബ​ന്ധി​ച്ച് ഹൈ​ബി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ക​ത്ത് ന​ല്‍​കി.

എ​ന്നാ​ൽ സ്ഥാ​ന​മൊ​ഴി​യ​ലും നി​ല​വി​ലെ വി​വാ​ദ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്ന് ഹൈ​ബി ഈ​ഡ​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ഹൈ​ബി ഈ​ഡ​ന് ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ചു​മ​ത​ല ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ഹൈ​ബി​യു​ടെ ക​ത്തി​ൽ കെ​പി​സി​സി ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ല്ലി​ലെ ഭാ​ര​വാ​ഹി​ക​ളും ചേ​രി​തി​രി​ഞ്ഞ് സൈ​ബ​ർ പോ​രി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

Tags : Hibi Eden Media Cell kpcc

Recent News

Corehub Up