തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം.
ഒന്നു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അപകട, ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയാണ് ഏർപ്പെടുത്തുന്നത്. ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രതിവർഷം ഇതിനായി വേണ്ട 15 കോടി രൂപ വകയിരുത്തിയതായും ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
കൂടാതെ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിദ്യാർഥികൾക്ക് ഡിഗ്രി പഠനം സൗജന്യമാക്കും. നിലവിൽ പ്ലസ്ടു വരെയുള്ള സൗജന്യ വിദ്യാഭ്യാസമാണ് സംസ്ഥാനത്തുണ്ടായിരുന്നതെന്നും ഇതാണ് ഡിഗ്രി തലം വരെ വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Tags : school students Insurance Free education undergraduate level