x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലപ്പുറത്ത് ല​ഹ​രി​മൂ​ത്ത് പി​ഞ്ചു​കു​ഞ്ഞി​നെ വാ​യു​വി​ൽ എ​റി​ഞ്ഞ് അ​ഭ്യാ​സം; യു​വാ​വ് പി​ടി​യി​ൽ


Published: June 23, 2026 03:38 PM IST | Updated: June 23, 2026 03:38 PM IST

മ​ല​പ്പു​റം: ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട് പി​ഞ്ചു​കു​ഞ്ഞി​നെ വാ​യു​വി​ൽ എ​റി​ഞ്ഞ് അ​ഭ്യാ​സം കാ​ണി​ച്ച​യാ​ൾ പി​ടി​യി​ൽ. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്.

തി​രൂ​ര്‍ തൃ​പ്ര​ങ്ങോ​ട് കൈ​നി​ക്ക​ര​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​വി​ടെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന യു​വാ​വാ​ണ് സ്വ​ന്തം കു​ഞ്ഞി​നോ​ട് ക്രൂ​ര​ത കാ​ട്ടി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

പ്ര​തി​യു​ടെ ഭാ​ര്യ മൂ​ത്ത കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ നി​ന്നും കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍ പോ​യ സ​മ​യ​ത്താ​ണ് ഇ​യാ​ൾ കു​ഞ്ഞു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. ഈ ​സ​മ​യം ക​ടു​ത്ത ല​ഹ​രി​യി​ലാ​യി​രു​ന്ന​ഇ​യാ​ള്‍ ഒ​രു വ​യ​സി​ന് താ​ഴെ മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വാ​യു​വി​ലേ​ക്ക് ഉ​യ​ര​ത്തി​ല്‍ എ​റി​ഞ്ഞും താ​ഴേ​ക്ക് പി​ടി​ച്ചും അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ഇ​യാ​ളെ ത​ട​ഞ്ഞ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ഞ്ഞി​നെ സു​ര​ക്ഷി​ത​നാ​ക്കി​യ ശേ​ഷം തി​രൂ​ര്‍ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി ക​ഞ്ചാ​വ്, എം​ഡി​എം​എ തു​ട​ങ്ങി​യ ല​ഹ​രി​മ​രു​ന്ന് വി​ൽ​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : toddler cruelty man arrested

Recent News

Corehub Up