കൊച്ചി: സംസ്ഥാനത്തെ 1650 വില്ലേജ് ഓഫീസുകളില്‍ ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജിലന്‍സിനോടു ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരങ്ങിയ ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം.
കോണ്‍ഗ്രസ് നേതാവ് തൃശൂര്‍ സ്വദേശി ഷാജി കോടങ്കണ്ടത്തിലാണ് ഹര്ജിക്കാരന്. സംസ്ഥാനത്തെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുന്ന പദ്ധതിക്കാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഉപകരണങ്ങള്‍ വാങ്ങാന്‍ 168 കോടി രൂപയ്ക്കു ടെന്‍ഡര്‍ വിളിച്ചശേഷം 289.5 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതിനുള്ള ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 807.98 കോടി രൂപയാണ്.
Tags : Vigilance report digital survey equipment purchase sought