x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സി​റ്റ് പോ​ളു​ക​ളേ​ക്കാ​ൾ വ​ലി​യ വി​ജ​യം യു​ഡി​എ​ഫി​നു​ണ്ടാ​കു​മെ​ന്ന് കെ.സി. വേണുഗോപാൽ


Published: May 1, 2026 02:06 AM IST | Updated: May 1, 2026 02:06 AM IST

ക​​​ണ്ണൂ​​​ർ: എ​​​ക്സ‌ി​​​റ്റ് പോ​​​ളു​​​ക​​​ളേക്കാ​​​ൾ വ​​​ലി​​​യ വി​​​ജ​​​യം യു​​​ഡി​​​എ​​​ഫി​​​നു​​​ണ്ടാ​​​കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും എം​​​പി​​​യു​​​മാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. എ​​​ക്‌​​​സി​​​റ്റ് പോ​​​ളു​​​ക​​​ളെ അ​​​ല്ല വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്.

അ​​​തി​​​നെ​​​ക്കാ​​​ൾ വ​​​ലി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. മേ​​​യ് നാ​​​ലാം തീ​​​യ​​​തി യു​​​ഡി​​​എ​​​ഫി​​​ന്‍റെ ദി​​​വ​​​സ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ക​​​ണ്ണൂ​​​രി​​​ല​​​ട​​​ക്കം അ​​​ദ്ഭു​​​ത​​​ങ്ങ​​​ളു​​​ണ്ടാ​​​കും. എ​​​ക്സ‌ി​​​റ്റ് പോ​​​ളു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കു​​​റേ നാ​​​ളു​​​ക​​​ളാ​​​യി ഞ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ട് ഒ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ്. എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ച്ച​​​ല്ല ഞ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​ പോ​​​കാ​​​റു​​​ള്ള​​​ത്.

സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ ശ​​​ക്ത​​​മാ​​​യ വി​​​കാ​​​ര​​​വും ഇ​​​ന്ദി​​​രാ ഗാരന്‍റിയോ​​​ടു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത എ​​​ന്നി​​​വ​​​യെ​​​ല്ലാ​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ണ്ട​​​ത്. എ​​​ന്താ​​​യാ​​​ലും ഇ​​​നി മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ കാ​​​ര്യ​​​മ​​​ല്ലേ​​​യു​​​ള്ളൂ. അ​​​തു​​​വ​​​രെ കാ​​​ത്തി​​​രി​​​ക്കാം. ന​​​മ്മ​​​ൾ എ​​​ന്തി​​​നാ​​​ണ് അ​​​തി​​​ൽ ത​​​ല പു​​​ണ്ണാ​​​ക്കു​​​ന്ന​​​ത്.

നാ​​​ലാം തീ​​​യ​​​തി യു​​​ഡി​​​എ​​​ഫി​​​ന്‍റെ ദി​​​വ​​​സ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി​​സ്ഥാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ൽ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തു​​​റ​​​ന്ന ച​​​ർ​​​ച്ച വേ​​​ണ്ടെ​​​ന്ന് പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​ങ്ങ​​​ൾ എ​​​ന്താ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​ക്കു​​​റി​​​ച്ച് എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളോ​​​ട് ചോ​​​ദി​​​ക്കാ​​​ത്ത​​​ത് എ​​​ന്നാ​​​യി​​​രു​​​ന്നു കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ​ പ്ര​​​തി​​​ക​​​ര​​​ണം.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ആ​​​രാ​​​കു​​​മെ​​​ന്ന് രാ​​​വി​​​ലെ മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം വ​​​രെ അ​​​വ​​​രോ​​​ട് ചോ​​​ദി​​​ക്ക​​​ണം. നി​​​ങ്ങ​​​ൾ വ​​​ൺ​​​സൈ​​​ഡ് ആ​​​കാ​​​തെ, കൃ​​​ത്യ​​​മാ​​​യി​​​ട്ട് അ​​​വ​​​രോ​​​ട് ചോ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Tags : K.C. Venugopal UDF bigger victory exit polls Congress

Recent News

Corehub Up