x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​നി​ക്ക് വേ​ണ്ടി ഫ്ല​ക്സോ ബാ​ന​റോ ഉ​യ​ർ​ത്താ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: May 5, 2026 12:33 PM IST | Updated: May 5, 2026 12:33 PM IST

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളു​ണ്ടെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ആ​രു‌​ടെ​യെ​ങ്കി​ലും ബോ​ർ​ഡ് വെ​ക്കു​ന്ന​തോ ബാ​ന​ർ കെ​ട്ടു​ന്ന​തോ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​ന​ത്തി​ൽ ഒ​രു ഘ​ട​ക​മ​ല്ലെ​ന്ന് വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു

ത​നി​ക്കു​വേ​ണ്ടി ഫ്ല​ക്സോ ബാ​ന​റോ ഉ​യ​ർ​ത്താ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ഇ​ട​തു​മു​ന്ന​ണി ചെ​യ്യു​ന്ന​ത്. അ​തി​നു​ള്ള മ​റു​പ​ടി ജ​നം ന​ൽ​കി.

വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച ശ​ക്തി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്. ജാ​തി​യും മ​ത​വു​മ​ല്ല, സ്ഥാ​നാ​ർ​ഥി​യു​ടെ ന​ന്മ​യും പാ​ർ​ട്ടി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ശ​യ​വു​മാ​ണ് വ​ലു​തെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Tags : kc venugopal congress

Recent News

Corehub Up