x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ജി​ല്ല​യി​ൽ യു​ഡി​എ​ഫ് മുന്നേറ്റം


Published: May 4, 2026 10:31 AM IST | Updated: May 4, 2026 10:32 AM IST

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ണ്ണ​ൽ ര​ണ്ടാം റൗ​ണ്ട് പി​ന്നി​ട്ട​പ്പോ​ൾ കോ​ട്ട​യം ജി​ല്ല​യി​ൽ യു​ഡി​എ​ഫ് മുന്നേറ്റം. വൈ​ക്ക​ത്ത് എ​ൽ​ഡി​എ​ഫ് മു​ന്നേ​റു​ക​യാ​ണ്. പി.പ്ര​ദീ​പ് 286 വോ​ട്ടി​ന് ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

പി. ​പ്ര​ദീ​പ് 4,132 വോ​ട്ട് നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ബി​നി​മോ​ന്‍ 3,846, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​അ​ജി​ത് 1,725 വോ​ട്ടു​ക​ള്‍ നേ​ടി. കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ 2,538 വോ​ട്ടി​ന് ലീ​ഡ് ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ എ​ൽ​ഡി​എ​ഫി​ലെ ഡോ. ​എ​ന്‍. ജ​യ​രാ​ജ് 192 വോ​ട്ടി​ന് ലീ​ഡ് ചെ​യ്യു​ന്നു. ക​ടു​ത്തു​രു​ത്തി​യി​ല്‍ യു​ഡി​എ​ഫി​ലെ മോ​ൻ​സ് ജോ​സ​ഫ് 3,708 വോ​ട്ടി​ന് ലീ​ഡ് ചെ​യ്യു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് ആ​യി​രം വോ​ട്ടി​ന് ലീ​ഡു​നേ​ടി.

പൂ​ഞ്ഞാ​റി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 129 വോ​ട്ടി​നും പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 1770 വോ​ട്ടി​നും ഏ​റ്റു​മാ​നൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നാ​ട്ട​കം സു​രേ​ഷ് 9483 വോ​ട്ടി​നും പു​തു​പ്പ​ള്ളി​യി​ൽ ചാ​ണ്ടി ഉ​മ്മ​ൻ 14626 വോ​ട്ടി​നും ലീ​ഡു ചെ​യ്യു​ക​യാ​ണ്.

Tags : result election udf

Recent News

Corehub Up