കൊച്ചി : കേരള ഹോക്കി ഭരണസമിതി തെരഞ്ഞെടുപ്പ് അംഗീകരിച്ച കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
2022 മേയ് 15ന് നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നിയമവിരുദ്ധമായി രൂപീകരിച്ച ഭരണസമിതിയാണു നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി.ജെ. രാജീവ് ഉള്‍പ്പെടെ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2024 ജൂലൈയിലെ ഉത്തരവാണു റദ്ദാക്കിയത്.
അതേസമയം, കേരള സ്പോര്‍ട്സ് നിയമപ്രകാരം സംസ്ഥാനതല ഹോക്കി സ്പോര്‍ട്സ് അസോസിയേഷന് അംഗീകാരം നല്‍കുന്നതുവരെ ഹോക്കി കളിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിനു ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
Tags : Kerala Hockey Kerala Hockey Governing Council Electio High Court Kerala