കൊച്ചി: പ്രശസ്ത കലാകാരനും അന്താരാഷ്ട്ര ക്യൂറേറ്ററുമായ ഖാദര്‍ അത്തിയയെ കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രഖ്യാപിച്ചു.
വെനീസില്‍ നടന്ന ചടങ്ങില്‍ കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ടാണ് പ്രഖ്യാപനം നടത്തിയത്.
ജിതീഷ് കല്ലാട്ട് അധ്യക്ഷനായ സമിതിയാണ് അത്തിയയെ തെരഞ്ഞെടുത്തത്. ശില്പ ഗുപ്ത, അമൃത ഝാവേരി, പൂജ സൂദ്, തസ്നീം സക്കറിയ മേത്ത, മറിയം റാം, റിര്‍ക്രിത് തിരവനിജ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബര്‍ 12 ന് ആരംഭിക്കും.
1970ല്‍ ഫ്രാന്‍സിലെ ഡഗ്നിയില്‍ ജനിച്ച ഖാദര്‍ അത്തിയ ഹാംബര്‍ഗ് യൂണിവേഴ്സിറ്റി ഓഫ് ഫൈന്‍ ആര്‍ട്സിലെ പ്രഫസറാണ്. ചരിത്രം, ഓര്മ,തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
Tags : Khader Attiya curator Kochi Muziris Biennale