തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പോരിൽ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ.ഷൈലജ. കോൺഗ്രസിന് മികച്ച ജനവിധി കേരളത്തിൽ ഉണ്ടായി. എന്നാൽ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്നും ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവിയിൽ സർക്കാരിന് ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോയെന്നും എത്രയും പെട്ടെന്ന് ഈ അനിശ്ചിതത്വം മാറ്റിയില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും ഷൈലജ പ്രതികരിച്ചു. അതേസമയം എൽഡിഎഫിനേറ്റ തിരിച്ചടി പരിശോധിച്ച് മുന്നോട്ടുപോകുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Tags : kk shylaja congress