x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​ര​ൻ ബി​ജെ​പി​യി​ലേ​ക്ക്


Published: March 19, 2026 11:09 AM IST | Updated: March 19, 2026 11:09 AM IST

ക​ണ്ണൂ​ര്‍: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ​ജി വി. ​ജോ​സ​ഫ് ഇ​ന്ന് ബി​ജെ​പി​യി​ല്‍ ചേ​രും.

പു​തി​യ​തെ​രു​വി​ല്‍ ന​ട​ക്കു​ന്ന എ​ന്‍​ഡി​എ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഷാ​ജി വി. ​ജോ​സ​ഫ്, അ​ഴീ​ക്കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ​ദാ​ന​ന്ദ് ഷെ​ട്ട് താ​നേ​വാ​ദ് എം​പി​യി​ല്‍ നി​ന്നും അം​ഗ​ത്വം സ്വീ​ക​രി​ക്കും.

നേ​ര​ത്ത, മ​മ്പ​റ​ത്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​ങ്കെ​ടു​ത്ത സം​വാ​ദ​ത്തി​ലും ഷാ​ജി വി. ​ജോ​സ​ഫ് എ​ത്തി​യി​രു​ന്നു. ഗ്യാ​സ് ഏ​ജ​ന്‍​സി ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​വേ​ദ​ന​വു​മാ​യാ​ണ് എ​ത്തി​യ​ത്.

കെ. ​ക​രു​ണാ​ക​ര​ന്‍റെ​യും എ.​കെ. ആ​ന്‍റ​ണി​യു​ടെ​യും മ​ക്ക​ള്‍​ക്ക് ബി​ജെ​പി​യി​ല്‍ പോ​കാ​മെ​ങ്കി​ല്‍ ത​നി​ക്കു​മാ​വാ​മെ​ന്നാ​ണ് ഷാ​ജി അ​ന്ന് പ്ര​തി​ക​രി​ച്ച​ത്.

Tags : KPCC President brother BJP congress

Recent News

Corehub Up