കൊച്ചി: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. വോട്ടെടുപ്പിന് പിന്നാലെ ജില്ലകളില്‍ നിന്ന് കിട്ടിയ പ്രാഥമിക കണക്ക് അനുകൂലമാണെന്നും ബേബി പറഞ്ഞു.
100 സീറ്റ് ആയിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. ഫലം വന്നതിനു ശേഷം പിണറായി തന്നെയാണോ മുഖ്യമന്ത്രി എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ബിജെപിക്ക് ഇത്തവണയും സീറ്റ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റിയ നേതാക്കള്‍ സിപിഎമ്മില്‍ ഉണ്ടെന്നും ബേബി പറഞ്ഞു.
സംസ്ഥാനത്തെ മികച്ച പോളിംഗ് എൽഡിഎഫ് അനുകൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞിരുന്നു. പാർട്ടിയുടെ കേഡർ വോട്ടുകളും അനുകൂലമായ വോട്ടുകൾ എല്ലാം പോൾ ചെയ്തിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.
Tags : assembly election kerala ma baby ldf