കൊച്ചി: സമൂഹമാധ്യമത്തിലൂടെ മജിസ്ട്രേറ്റിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
ചാനലിലൂടെ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിനെ ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന കേസിലെ പ്രതികളായ അഡ്വ. എ. ജയശങ്കര്‍, ചാനല്‍ ഉടമ ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കെതിരെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികളാണ് ജസ്റ്റീസ് സി. പ്രദീപ് കുമാര്‍ രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്.
പരാതിയും കേസ് നടപടികളും റദ്ദാക്കാന്‍ ഇരുവരും നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
Tags : defamation case Magistrate Kerala High Court