x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​റ്റി​ക​കൊ​ണ്ട് സു​ഹൃ​ത്തി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​യാ​ൾ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു


Published: April 18, 2026 06:12 PM IST | Updated: April 18, 2026 06:12 PM IST

ക​ണ്ണൂ​ർ: സു​ഹൃ​ത്തി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​യാ​ൾ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി​യി​ൽ രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം. പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി പി​കെ​പി ഷെ​ഫീ​ഖ് (44) ആ​ണ് മ​രി​ച്ച​ത്.

ചു​റ്റി​ക കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ ഷെ​ഫീ​ഖി​ന്‍റെ സു​ഹൃ​ത്ത് പ്ര​ശാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. രാ​വി​ലെ പ്ര​ശാ​ന്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഷെ​ഫീ​ഖ് കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചു. പ്ര​ശാ​ന്ത് വെ​ള്ള​മെ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ ഷെ​ഫീ​ഖ് ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

തു​ട​ർ​ന്ന് അ​വി​ടെ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​മ്പോ​ഴാ​ണ് പാ​പ്പി​നി​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ഷെ​ഫീ​ഖി​നെ ട്രെ​യി​നി​ടി​ച്ച​ത്. പ്ര​ശാ​ന്ത​നെ ആ​ക്ര​മി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Man dies hit by train escape hitting friend hammer head

Recent News

Corehub Up