x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രിക്കെട്ടിടത്തിൽനിന്ന് ചാടിയ ആൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം ബ്യൂറോ
Published: May 12, 2026 02:05 PM IST | Updated: May 12, 2026 02:05 PM IST

നെടുമങ്ങാട്: ജില്ലാ ആശുപത്രിയുടെ മൂന്നാംനിലയിൽനിന്നു ചാടിയ വയോധികനു ഗുരുതരപരിക്ക്‌. ആനാട് പുനവക്കുന്ന് സ്വദേശി ഉണ്ണിക്കൃഷ്ണനാണ്‌ (78) ചാടിയത്‌.

തിങ്കൾ പകൽ മൂന്നിന്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഉണ്ണിക്കൃഷ്ണൻ, ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടു. ഡോക്ടർ രക്തം പരിശോധിക്കാൻ നിർദേശിച്ചു. ഉടനെ ലാബ്‌ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽനിന്നു താഴേക്കു ചാടുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജ്‌ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.

Tags : hospital Medical accident

Recent News

Corehub Up