കൊച്ചി: പ്രളയവുമായി ബന്ധപ്പെട്ട് മന്ത്രി കെ. കൃഷ്ണന്കുട്ടിയുടേതായി പുറത്തുവന്ന ശബ്ദരേഖ ഗൗരവമായി അന്വേഷിക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
2018ല്‍ത്തന്നെ മനുഷ്യനിര്‍മിതമായ ദുരന്തമാണെന്നു ഞാന്‍ ആരോപണം ഉന്നയിച്ചിരുന്നു. അത് അടിവരയിടുന്നതാണ് മന്ത്രിയുടെ സംഭാഷണം.
അന്നത്തെ മന്ത്രിയായിരുന്ന മാത്യു ടി. തോമസിന് അതില്‍ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണു ശബ്ദരേഖയിൽ കൃഷ്ണന്‍കുട്ടി ഉന്നയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണം. രണ്ടു പേരും അടിയന്തരമായി രാജിവയ്ക്കണം. ദുരന്തത്തിന് ആര് കണക്ക് പറയും.
ഡാം മാനേജ്മെന്റ് പലരെയും സഹായിക്കുന്നതിനുവേണ്ടി അട്ടിമറിച്ചെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു മന്ത്രിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശബ്ദം എഐ ആണെന്ന് കൃഷ്ണന്‍കുട്ടി തന്നെ തെളിയിക്കട്ടെ.
അതിന് കൃഷ്ണന്‍കുട്ടിയെ വെല്ലുവിളിക്കുന്നു. ഈ ശബ്ദരേഖ താന്‍ നേരത്തേ കേട്ടതാണ്. മതിയായ തെളിവുകള്‍ തന്റെ പക്കല്‍ ഇല്ലാത്തതിനാലാണ് പുറത്തുവിടാതിരുന്നതെന്നും സതീശന് പറഞ്ഞു.
Tags : K. Krishnakutty voice line Opposition leader investigation V.D. Satheesan