x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറി പുറത്ത്! മരപ്പട്ടികൾ അകത്ത്!

കൊച്ചി ബ്യൂറോ
Published: February 14, 2026 12:04 PM IST | Updated: February 14, 2026 12:11 PM IST

മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറിയുടെ ഓഫീസിൽ കയറിയ മരപ്പട്ടിയെ പിടികൂടുന്നു.

കൊച്ചി: മൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ മരപ്പട്ടി ശല്യം. മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ് മുറിയിലാണ് സീലിംഗ് തകര്‍ത്തു രണ്ടു മരപ്പട്ടികള്‍ എത്തിയത്. മുന്‍സിപ്പല്‍ സെക്രട്ടറി മീറ്റിംഗിനായി പോയപ്പോഴായിരുന്നു മരപ്പട്ടികള്‍ എത്തിയത്. മുറിക്ക് അകത്തുനിന്ന് അസാധാരണമായി ശബ്ദം കേട്ടപ്പോള്‍ ജീവനക്കാര്‍ തുറന്നു നോക്കുകയായിരുന്നു.

ഓഫീസ് മുറിയില്‍ കയറിയ മരപ്പട്ടികള്‍ കസേരയിലും മേശയിലുമായി സ്വതന്ത്ര വിഹാരം നടത്തുകയായിരുന്നു. ഇതു നഗരസഭ ജീവനക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മരപ്പട്ടികളെ പിടികൂടി ചാക്കിലാക്കി കൊണ്ടുപോയത്. മരപ്പട്ടികളില്‍ ഒന്നു ഗര്‍ഭിണിയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

K-Rail Survey

വനം വകുപ്പ് ആര്‍ആര്‍ടി മെംബര്‍ സെബി പൂവന്‍ ആണ് മരപ്പട്ടികളെ ചാക്കിലാക്കിയത്. ഈ സംഭവത്തോടെ നഗരസഭയിലെ പ്രധാന ചര്‍ച്ച ഫയലുകള്‍ മാത്രമല്ല, സീലിംഗും ഇനി സ്ഥിരം പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് കണ്ടുനിന്നവർ കമന്‍റ് പറഞ്ഞത്.

‌ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ നഗരസഭാ കെട്ടിടങ്ങളുടെ ഘടനാപരമായ പരിശോധനയും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു ചെയര്‍പേഴ്‌സണ്‍ ജോയ്സ് മേരി ആന്‍റണി അറിയിച്ചു.

Tags : Muvattupuzha Municipality Asian palm civets Municipality Secretary forest department

Recent News

Corehub Up