x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ങ്ങ​നെ തോ​ൽ​ക്കു​മെ​ന്ന് ക​രു​തി​യി​യില്ല; എൽഡിഎഫ് പരാജയകാരണം തുറന്നുപറഞ്ഞ് ഷംസീർ

വെബ് ഡെസ്ക്
Published: July 30, 2026 12:22 PM IST | Updated: July 30, 2026 12:22 PM IST

എ.​എ​ൻ. ഷം​സീ​ർ

മ​ല​പ്പു​റം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ പ​ര​സ്യ​മാ​യി തു​റ​ന്നു​സ​മ്മ​തി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ സ്പീ​ക്ക​റു​മാ​യ എ.​എ​ൻ. ഷം​സീ​ർ. മ​ല​പ്പു​റ​ത്ത് ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം തെര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലെ വീ​ഴ്ച​ക​ൾ തു​റ​ന്നു​കാ​ട്ടി​യ​ത്.

ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പാ​ളി​യ​തും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളും മു​ന്ന​ണി​​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്ന് ഷം​സീ​ർ വ്യ​ക്ത​മാ​ക്കി. ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​റി​ലും ന​ട​പ്പി​ലാ​ക്കി​യ സ്ഥാ​നാ​ർ​​ഥി നി​ർ​ണ​യം തെ​റ്റാ​ണെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വ​സ്തു​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ വ​ർ​ഗീ​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ പാ​ർ​ട്ടി​ക്ക് വേ​ണ്ട​വി​ധ​ത്തി​ൽ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​യ്യ​പ്പ​സം​ഗ​മ വി​ഷ​യം ഉ​യ​ർ​ത്തി​യ പ്ര​തി​കൂ​ല ത​രം​ഗം പ​രാ​ജ​യ​ത്തി​ന് ആ​ക്കം കൂ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മൂ​ന്നാ​മ​തൊ​രു ഭ​ര​ണം വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ച​തെ​ന്നും, ഇ​ങ്ങ​നെ തോ​ൽ​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് എ​ല്ലാം ഒ​ലി​ച്ചു​പോ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​തെ​ന്നും ഷം​സീ​ർ പ്ര​സം​ഗ​ത്തി​നി​ടെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : AN Shamsheer LDF Assembly Election Deepika DeepikaNewspaper DailyNews NewsFlash

Recent News

Corehub Up