x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 30, 2026 12:15 PM IST | Updated: July 30, 2026 12:15 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മൈ​ദാ​ൻ ഗ​ഢ​യി​ൽ മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ​യെ ത​ല്ലി​ക്കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ഖ​ർ​ക് സ്വ​ദേ​ശി​നി ചി​ന്താ​ദേ​വി (60) യെ​യാ​ണ് മ​ക​ൻ ആ​മോ​ദ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ടൈ​ൽ ക​രാ​റു​കാ​ര​നാ​യ ആ​മോ​ദി​ന്‍റെ കു​ടും​ബ​ത്തി​ൽ വ​ഴ​ക്കു​ക​ളും ആ​ക്ര​മ​ങ്ങ​ളും പ​തി​വാ​യി​രു​ന്നു. മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ചി​ന്താ​ദേ​വി​യെ ഇ​യാ​ൾ മ​ർ​ദി​ച്ചു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ചി​ന്താ​ദേ​വി​യെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് ആ​മോ​ദി​നെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​സ​മ​യ​ത്ത് പ്ര​തി മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Tags : Crime Police Arrest Kill

Recent News

Corehub Up