x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിതിന്‍ രാജിന്‍റെ മരണം; ഡോ. എം.കെ. റാമിന് ജാമ്യമില്ല


Published: June 19, 2026 03:02 PM IST | Updated: June 19, 2026 03:17 PM IST

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്‍റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർജാമ്യമില്ല.

ഹൈക്കോടതിയാണ് റാമിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ തലശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു.‌‌‌‌

അധ്യാപകരായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ. നിതിൻ രാജിന്‍റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രം​ഗത്തെത്തിയിരുന്നു.

Tags : Nitin Raj Dr. MK Ram bail

Recent News

Corehub Up