കോട്ടയം: എരുമേലിയില്‍ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാളെ ഡാന്‍സാഫ് ടീമും പോലീസും ചേര്‍ന്നു പിടികൂടി.
കെഎസ്ആര്‍ടിസി ബസില്‍ എത്തിച്ച 500 രൂപയുടെ 121 കെട്ടും 200 രൂപയുടെ ഒരു കെട്ടുമാണ് പിടികൂടിയത്. സംഭവത്തില്‍ പിടിയിലായയാള്‍ വ്യാപാരിയാണ്.
ബംഗളൂരുവില്‍ നിന്നെത്തിച്ച പണം പാലാ വഴി എരുമേലിയില്‍ കൊണ്ടുവന്നതെന്നാണ് പിടിയിലായ ആള്‍ പോലീസിന് നല്‍കിയ വിവരം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Tags : black money arrest Erumely