കൊച്ചി: ഹോർത്തൂസ് മലബാറിക്കൂസ് എന്ന വിഖ്യാത ഗ്രന്ഥമൊരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കർമലീത്ത സന്യാസി മത്തേവൂസ് പാദ്രിയുടെ 334-ാം ചരമവാർഷിക അനുസ്മരണം നാളെ വരാപ്പുഴ മൗണ്ട് കാർമൽ ആൻഡ് സെന്റ് ജോസഫ് ബസിലിക്കയിൽ നടക്കും.
വൈകുന്നേരം അഞ്ചിനു ദിവ്യബലി. തുടർന്നു നടക്കുന്ന സമ്മേളനം ഒസിഡി മഞ്ഞുമ്മൽ പ്രൊവിൻഷ്യാൾ റവ.ഡോ. അഗസ്റ്റിൻ മുള്ളൂർ ഉദ്ഘാടനം ചെയ്യും. കെഎൽസിഎച്ച്എ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് അധ്യക്ഷത വഹിക്കും.
ഇറ്റാലിയൻ കോൺസുലേറ്റിലെ ഷെവ. ഡോ. ഗ്രിഗറി തോമസ് മാളിയേക്കൽ മുഖ്യാതിഥിയാകും. വിവിധ വിഷയങ്ങളിൽ ക്രിസ്റ്റഫർ മാളിയേക്കൽ, ആന്റണി പുത്തൂർ ചാത്യാത്ത് എന്നിവർ പ്രസംഗിക്കും.
Tags : Mount Carmel and St. Joseph's Basilica Varappuzha