x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​യു​ടെ എ​ക്‌​സ് അ​ക്കൗ​ണ്ട് പൂ​ട്ടി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍


Published: May 24, 2026 03:40 AM IST | Updated: May 24, 2026 03:40 AM IST

തി​രു​വ​ന​ന്ത​പു​രം: കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​യു​ടെ (സി​ജെ​പി) എ​ക്‌​സ് അ​ക്കൗ​ണ്ട് പൂ​ട്ടി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സി​ജെ​പി എ​ന്ന യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ എ​ക്‌​സ് അ​ക്കൗ​ണ്ട് പൂ​ട്ടി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ജ​നാ​ധി​പ​ത്യ പ്ര​തി​ഷേ​ധ​ങ്ങ​ളോ​ടു​ള​ള അ​സ​ഹി​ഷ്ണു​ത​യാ​ണെ​ന്നും രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ പ്ര​സ്ഥാ​ന​മാ​യി അ​ത് വ​ള​ര്‍​ന്നു​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് സ​ര്‍​ക്കാ​രി​നെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

തൊ​ഴി​ലി​ല്ലാ​യ്മ​യും അ​വ​ഗ​ണ​ന​യും അ​നു​ഭ​വി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ള്‍ ഈ ​പൊ​ടു​ന്ന​നെ​യു​ള​ള പ്ര​തി​ഷേ​ധ​ത്തി​ല്‍ ആ​കൃ​ഷ്ട​രാ​യ​ത് നി​ല​വി​ലു​ള്ള സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തോ​ടു​ള്ള ക​ടു​ത്ത അ​സ​ന്തു​ഷ്ടി​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും ആ ​വി​കാ​രം കൂ​ടു​ത​ല്‍ വ്യാ​പി​ക്കു​മെ​ന്ന ഭ​യ​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​യു​ടെ എ​ക്‌​സ് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത​തി​ന് പി​ന്നാ​ലെ അ​വ​രു​ടെ വെ​ബ്‌​സൈ​റ്റും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​ര​വി​പ്പി​ച്ചു. 10 ല​ക്ഷം പേ​ര്‍ അം​ഗ​ങ്ങ​ളാ​യ cockroachjantaparty.org എ​ന്ന വെ​ബ്‌​സൈ​റ്റാ​ണ് മ​ര​വി​പ്പി​ച്ച​ത്. ത​ന്‍റെ വ്യ​ക്തി​ഗ​ത ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടും സി​ജെ​പി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി സി​ജെ​പി സ്ഥാ​പ​ക​ന്‍ അ​ഭി​ജീ​ത് ദി​പ്‌​കെ അ​റി​യി​ച്ചി​രു​ന്നു.

നീ​റ്റ് യു​ജി ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യു​ടെ ധാ​ര്‍​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍​മ്മേ​ന്ദ്ര പ്ര​ധാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഡി​ജി​റ്റ​ല്‍ കാ​മ്പ​യ്ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ധ​ര്‍​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പെ​റ്റീ​ഷ​നി​ല്‍ ആ​റ് ല​ക്ഷം പേ​രാ​ണ് ഒ​പ്പി​ട്ട​ത്. അ​തേ​സ​മ​യം കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലെ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം ര​ണ്ട് കോ​ടി 22 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു.

Tags : Pinarayi Vijayan central government cockroach Janata Party's x account

Recent News

Corehub Up